SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.47 PM IST

വിമാനടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി; പരിഹരിക്കുന്നുവെന്ന് കമ്പനി

indigo-airlines
ഇൻഡിഗോ വിമാനം

ന്യൂഡൽഹി: ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് പരാതി. വിമാനങ്ങൾക്കായി വെബ്‌സൈറ്റിൽ സെർച്ച് ചെയ്യുമ്പോൾ 'നോ ഡേറ്റ അവെയ്‌ലബിൾ' എന്നാണ് കാണിക്കുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു.

റിസർവേഷൻ പ്ളാറ്റ്‌ഫോമിൽ ഇടയ്ക്കിടെ പ്രശ്നങ്ങൾ നേരിടുന്നതായി ഇൻഡിഗോ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. ഇക്കാരണത്താൽ ചില ഉപഭോക്താക്കൾക്ക് ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്നില്ല. പ്രശ്നം എത്രയും വേഗം പരിഹരിക്കുന്നതിനായി പങ്കാളിയുമായി ചേർന്ന് തങ്ങളുടെ ടീമുകൾ പ്രവർത്തിക്കുകയാണ്. വേഗത്തിലുള്ള യാത്രാ സേവനങ്ങൾ ലഭ്യമാകുന്നതിനായി തങ്ങളുടെ കോൺടാക്‌ട് സെന്ററുമായി ബന്ധപ്പെടണം. വേഗത്തിൽ യാത്ര ചെയ്യേണ്ടാത്തവർ വെബ്‌സൈറ്റ്, ആപ്പ് എന്നിവ അല്പ സമയത്തിനുശേഷം സന്ദർശിക്കുക. ഇതുമൂലമുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇൻഡിഗോ അറിയിച്ചു.

English Summary

IndiGo’s website is facing technical issues, preventing some customers from booking flights. Users report seeing “No Date Available” while searching for flights. IndiGo acknowledged intermittent problems with its reservation platform and said its teams are working with a partner to resolve them. Customers needing urgent travel are advised to contact the airline’s call centre.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIGO AIRLINES, INDIGO TICKET BOOKING, FLIGHT TICKET BOOKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360