ടെഹ്‌റാൻ: നിലവിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കാനായി അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ച് ഇറാൻ. ഖത്തർ മുഖേന നിബന്ധനകളെക്കുറിച്ച് അമേരിക്കയെ അറിയിച്ചതായും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി പറഞ്ഞു. ഈ നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക തയ്യാറായില്ലെങ്കിൽ കടുത്ത ആക്രമണങ്ങൾ നടത്താൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറുമായി മദ്ധ്യസ്ഥ ചർച്ചകൾ തുടരുകയാണെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇറാന്റെ നിബന്ധനകൾ അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും റെസായി അൽ ജസീറയോട് പറഞ്ഞു. എല്ലാ മുന്നണികളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, ഇറാന്റെ മരവിപ്പിച്ചിരിക്കുന്ന ഫണ്ടുകൾ വിട്ടുനൽകുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് തങ്ങളുടെ പ്രധാന നിബന്ധനകളെന്നും അദ്ദേഹം വ്യക്തമാക്കി.
'അമേരിക്ക സ്വയം സൃഷ്‌ടിച്ച ഈ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാനും കൂടുതൽ അതിൽ അകപ്പടാതിരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ഇറാന്റെ അവകാശങ്ങളും നിബന്ധനകളും അംഗീകരിക്കുകയല്ലാതെ അവർക്ക് മറ്റ് വഴികളില്ല. ഈ നിബന്ധനകൾ അംഗീകരിക്കുന്നതാണ് അമേരിക്കക്ക് നല്ലത്. ട്രംപിന്റെ ഭീഷണികൾ കൊണ്ട് ഒരു ഫലവുമുണ്ടാകില്ല. നിർണായകമായ ഒരു യുദ്ധത്തിന് ഞങ്ങൾ തയ്യാറാണ്'- റെസായി പറഞ്ഞു.
അതേസമയം, അമേരിക്കയുടെ ഭാഗത്തുനിന്ന് മറ്റൊരു ആക്രമണത്തിനുള്ള സാദ്ധ്യത തള്ളിക്കളായാനാകില്ലെന്നും ഇറാന്റെ സൈനിക വിലയിരുത്തലുകൾ പ്രകാരം അത് ഉറപ്പാണെന്നും റെസായി പറഞ്ഞു. അത്തരമൊരു സാഹചര്യത്തെ നേരിടാൻ ഇറാൻ സജ്ജമാണെന്നും നേരത്തെ ഉണ്ടായ രണ്ട് പോരാട്ടങ്ങൾക്ക് ശേഷം ഇറാന്റെ സൈനിക ആസൂത്രണത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗൾഫ് മേഖലയിലൂടെ ഗൾഫ് ഒഫ് ഒമാൻ കടന്ന് അറബിക്കടലിലേക്ക് വിന്യസിച്ചിരിക്കുന്ന അമേരിക്കൻ നാവിക സേനയെയാണ് ഇറാന്റെ സൈനിക ആസൂത്രണത്തിലെ പ്രധാന ലക്ഷ്യമെന്നും റെസായി കൂട്ടിച്ചേർത്തു.
Iran has set seven conditions for restarting talks with the US, while warning of a “decisive war” if Washington rejects its demands.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |