SignIn
Kerala Kaumudi Online
Thursday, 25 June 2026 8.42 AM IST

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു

a

ടെഹ്റാൻ: ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാന്റെ സുരക്ഷാ മേധാവി സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി (67) കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന മിസൈൽ ആക്രമണത്തിൽ ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അവകാശപ്പെട്ടു. ബസീജ് ഫോഴ്സ് കമാൻഡർ ഗുലാംറെസ സുലൈമാനിയെ വധിച്ചെന്നും പറഞ്ഞു. ലാരിജാനിയെ ഇസ്രയേൽ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. വെള്ളിയാഴ്ച പ്രസിഡന്റ് മസൂദ് പെസെ‌ഷ്കിയാനൊപ്പം ടെഹ്‌റാനിൽ നടന്ന അൽ-ഖുദ്‌സ് ദിന റാലിയിലാണ് ലാരിജാനി അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ഖമനേയിയുടെ വിശ്വസ്തൻ

ഇറാൻ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയിയുടെ വിശ്വസ്തനായിരുന്നു ലാരിജാനി. ഇറാൻ പ്രതിരോധ സംവിധാനങ്ങളുടെ ബുദ്ധികേന്ദ്രവും ഇയാളായിരുന്നു. യു.എസ്- ഇസ്രയേൽ ആക്രമണത്തിൽ പരമോന്നത നേതാവും മറ്റ് മതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടും രാജ്യത്തെ മുന്നോട്ടുനയിക്കുന്നതിൽ ലാരിജാനി വലിയ പങ്ക് വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360