SignIn
Kerala Kaumudi Online
Friday, 23 October 2026 10.05 AM IST

സുനിതയില്ലാതെ സ്റ്റാർലൈനർ മടക്കം

d

ന്യൂയോർക്ക്: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ബോയിംഗ് സ്റ്റാർലൈനർ പേടകം ഭൂമിയിലേക്ക് മടങ്ങുന്നു. സെപ്തംബർ 6ന് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയം വിടുമെന്ന് നാസ അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങളോ കാലാവസ്ഥയോ കാരണം തീയതിയിൽ മാറ്റം വന്നേക്കാം. തകരാറുള്ള പേടകത്തിൽ തിരികെ വരുന്നത് ഭീഷണിയാവുമെന്നതിനാൽ സുനിത വില്യംസും ബച്ച് വിൽമറും ഇല്ലാതെയാണ് പേടകം തിരിച്ചിറക്കുന്നത്. സഞ്ചാരികളെ ഫെബ്രുവരിയിൽ സ്‌പേസ് എക്‌സ് ഡ്രാഗൺ ക്രൂ പേടകത്തിലാണ് തിരിച്ചെത്തിക്കുക. ജൂൺ 5ന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വിൽമറിനേയും വഹിച്ച് പുറപ്പെട്ട പേടകമാണ് ബോയിംഗ് സ്റ്റാർലൈനർ. മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. എന്നാൽ യാത്രയ്ക്കിടെയുണ്ടായ ഹീലിയം ചോർച്ചയും ത്രസ്റ്ററുകളിലെ തകരാറും കാരണം ദിവസങ്ങൾ മാത്രം കണക്കാക്കിയിരുന്ന ദൗത്യം രണ്ട് മാസത്തോളം നീണ്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360