SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

പുട്ടിന്റെ സ്വന്തം മാഷ

pic

മോസ്കോ :റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ മൃഗസ്നേഹം ഏറെ പ്രശസ്‌തമാണ്. വളർത്തുനായകളെ ഏറെ ഇഷ്ടമുള്ള പുട്ടിന് നയതന്ത്ര ബന്ധത്തിന്റെ ഭാഗമായും ജന്മദിന സമ്മാനമായും ലോകനേതാക്കൾ നായകളെ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ 2008 ഒക്ടോബറിൽ 56ാം പിറന്നാളിന് പുട്ടിന് അസാധാരണമായ ഒരു സമ്മാനമാണ് ലഭിച്ചത്.

രണ്ട് മാസം പ്രായമുള്ള ഒരു സൈബീരിയൻ കടുവക്കുട്ടിയായിരുന്നു അത്. അന്ന് റഷ്യയുടെ പ്രധാനമന്ത്രിയായിരുന്നു പുട്ടിൻ. 'മാഷ" എന്ന് പേരിട്ട കടുവക്കുട്ടിയെ പിരിയുന്നതിൽ തനിക്ക് വിഷമമുണ്ടെന്നും എന്നാൽ ശരിയായ സാഹചര്യത്തിൽ അത് വളരണമെന്നും അദ്ദേഹം പറഞ്ഞു.

നോവോ - ഒഗാർയോവോയിലെ പുട്ടിന്റെ ഔദ്യോഗിക വസതിയിൽ കുറച്ചു ദിവസം മാഷ കഴിഞ്ഞു. മാഷയെ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ പരിചയപ്പെടുത്തുകയും ചെയ്തു. പിന്നീട് മാർക്കോട്ട്ക് പർവ്വതനിരയ്ക്കടുത്തുള്ള ഗെലെൻഡ്ഷിക് സഫാരി പാർക്കിലേക്ക് മാഷയെ മാറ്റി. രണ്ട് ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഇവിടെ സിംഹം, പ്യൂമ, കടുവ, കരടി തുടങ്ങിയ വന്യജീവികൾ മാഷയ്ക്ക് കൂട്ടുണ്ട്.

അതേ സമയം, മാഷയെ പുട്ടിന് സമ്മാനിച്ചത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2009ൽ തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് ഗർബാൻഗുലി ബെർഡിമുഹമെഡോവ് പുട്ടിന് സൗഹൃദ സൂചകമായി രണ്ട് പേർഷ്യൻ പുലികളെയും നൽകിയിരുന്നു. ഇവയെ സോചിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360