SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

അഭ്യൂഹങ്ങൾ തള്ളി സുനിത വില്യംസ്

pic

വാഷിംഗ്ടൺ: തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ തള്ളി ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഭൂമിയിൽ നിന്ന് പുറപ്പെട്ടപ്പോഴുള്ള അതേ ഭാരം തന്നെയാണ് തനിക്കുള്ളതെന്ന് സുനിത പറഞ്ഞു. ബഹിരാകാശത്തെ മൈക്രോ ഗ്രാവി​റ്റിയെ ചെറുക്കാനുള്ള കഠിനമായ വ്യായാമങ്ങൾ പിന്തുടരുന്നതു കൊണ്ടാണ് ശരീരത്തിൽ രൂപമാറ്റമുണ്ടായതെന്നും വീഡിയോ സന്ദേശത്തിൽ സുനിത പ്രതികരിച്ചു.

​ജൂൺ മുതൽ അന്താരാഷ്ട്ര ബ​ഹി​രാ​കാ​ശ​ ​നി​ല​യ​ത്തി​ൽ​ ​തുടരുകയാണ്​ ​സു​നി​ത. അടുത്തിടെ​ ​നാ​സ​ ​പു​റ​ത്തു​വി​ട്ട​ ​ചി​ത്ര​ത്തി​ൽ​ ​സു​നി​ത​യു​ടെ ശ​രീ​രം​ ​മെ​ലി​ഞ്ഞ് ​ക​വി​ളു​ക​ൾ​ വളരെ ​ഒ​ട്ടിയ നിലയിലായിരുന്നു. ഇതോടെ സുനിതയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അഭ്യൂഹം ഉയരുകയായിരുന്നു.

ബച്ച് വിൽമോറിനൊപ്പം നിലയത്തിൽ എത്തിയ സുനിത സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ പേടകത്തിൽ ഫെബ്രുവരിയിൽ ഭൂമിയിൽ തിരിച്ചെത്തും. 8 ദിവസത്തെ ദൗത്യത്തിനായി ബോയിംഗ് സ്റ്റാർലൈനർ പേടകത്തിലാണ് ഇരുവരും ജൂണിൽ നിലയത്തിൽ എത്തിയത്. എന്നാൽ, പേടകത്തിലെ ഹീലിയം ചോർച്ച മൂലം ഇരുവരും നിലയത്തിൽ കുടുങ്ങി. സ്‌റ്റാർലൈനർ സെപ്തംബറിൽ ആളില്ലാതെ ഭൂമിയിൽ തിരിച്ചെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360