SignIn
Kerala Kaumudi Online
Friday, 23 October 2026 2.16 PM IST

ചിന്മയ് ദാസിന് ജാമ്യമില്ല

pic

ധാക്ക: ഹിന്ദു പുരോഹിതനും ഇസ്കോൺ മുൻ അംഗവുമായ ചിന്മയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരിയുടെ ജാമ്യം നിഷേധിച്ച് ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് കോടതി. ഇന്നലെ കനത്ത സുര​ക്ഷാ വലയത്തിലാണ് ദാസിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. ദാസിന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിക്കും. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ദാസ്, പ്രതിഷേധ റാലിക്കിടെ ദേശീയ പതാകയെ അവഹേളിച്ചെന്ന കുറ്റത്തിന് കഴിഞ്ഞ നവംബർ 25നാണ് അറസ്റ്റിലായത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ദാസിനെ ചിറ്റഗോങ്ങിലെ ജയിലിലടച്ചു. ദാസിന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ അനുകൂലികളും പൊലീസും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ദാസ് അടക്കം 17 സന്യാസിമാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ദാസിന് ജയിലിൽ ഭക്ഷണവും മരുന്നുമായെത്തിയ സന്യാസിമാരെയും അറസ്റ്റ് ചെയ്‌തു.

 പാഠപുസ്തകം തിരുത്തി സർക്കാർ

പാഠപുസ്തകങ്ങളിൽ വീണ്ടും ബംഗ്ലാദേശിന്റെ ചരിത്രം തിരുൊത്തി നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. 1971ൽ രാജ്യത്തിന്റെ സ്വാതന്ത്റ്യ പ്രഖ്യാപനം നടത്തിയത് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനല്ലെന്നും മുൻ പ്രസിഡന്റ് സിയാവുർ റഹ്മാനാണെന്നുമാണ് തിരുത്തൽ. മുജീബുർ റഹ്മാന്റെ 'രാഷ്ട്രപിതാവ് " എന്ന വിശേഷണവും നീക്കി.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബുർ റഹ്മാൻ. ഹസീനയുടെ എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ ഭർത്താവാണ് അന്തരിച്ച സിയാവുർ റഹ്മാൻ. ഖാലിദ അധികാരത്തിലിരിക്കുമ്പോഴും സമാന തിരുത്തൽ പാഠപുസ്തകങ്ങളിൽ നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360