
റാമല്ല : ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ ചാനലിന്റെ സംപ്രേക്ഷണത്തിന് പാലസ്തീൻ മേഖലയിൽ താത്കാലിക നിരോധനം. പാലസ്തീനിയൻ അതോറിറ്റിയുടേതാണ് തീരുമാനം. വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള ഓഫീസിന്റെ പ്രവർത്തനവും മരവിപ്പിച്ചു.
പ്രചോദനപരമായ ഉള്ളടക്കങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നെന്നും പാലസ്തീന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നെന്നും കാട്ടിയാണ് നടപടി. പാലസ്തീന്റെ ചട്ടങ്ങളും നിയമങ്ങളും പൂർണമായി അംഗീകരിക്കും വരെയാണ് നിരോധനം. അതേ സമയം, ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ വിലക്ക് പ്രാബല്യത്തിലുണ്ടാകില്ല. ഇസ്രയേൽ നേരത്തെ അൽ ജസീറയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |