
പോഡ്ഗോറിക്ക: തെക്കൻ മോണ്ടിനെഗ്രോയിലുണ്ടായ വെടിവയ്പിൽ രണ്ട് കുട്ടികൾ അടക്കം 12 പേർ കൊല്ലപ്പെട്ടു. പ്രതി ഏകോ മാർട്ടിനോവിച് (45) സ്വയം വെടിവച്ച് മരിച്ചു. പ്രതി സെറ്റിൻജെ മേഖലയിലെ ഒരു റെസ്റ്റോറന്റിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. തർക്കത്തെ തുടർന്ന് വീട്ടിലേക്ക് പോയ മാർട്ടിനോവിച് തോക്കുമായി മടങ്ങിയെത്തി റെസ്റ്റോറന്റിലും മറ്റ് അഞ്ച് സ്ഥലങ്ങളിലുമായി വെടിവയ്പ് നടത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |