SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

സ്‌റ്റോമി ഡാനിയേൽസ് വിവാദം : ജയിലോ പിഴയോ ഇല്ല, ട്രംപിനെ 'ശിക്ഷിച്ച് ' കോടതി

pic

ന്യൂ​യോ​ർ​ക്ക്:​ ​അ​വി​ഹി​ത​ ​ബ​ന്ധം​ ​വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ​ ​പോ​ൺ​ ​താ​രം​ ​സ്‌റ്റോ​മി​ ​ഡാ​നി​യേ​ൽ​സി​ന് പ​ണം​ ​ന​ൽ​കിയ​ ​കേ​സി​ൽ​ ​(ഹഷ് മണി കേസ് ) നിയുക്ത യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പിന് പ്രത്യേക ശിക്ഷ വിധിച്ച് കോടതി. കേസിൽ ന്യൂയോർക്ക് കോടതി ട്രംപിനെ നിയമപരമായി കുറ്റവാളിയായി പ്രഖ്യാപിച്ചു. എന്നാൽ നിരുപാധികമായി വിട്ടയക്കുന്നതായി ഉത്തരവിട്ടു. അതിനാൽ ട്രംപിന് ജയിൽ ശിക്ഷയോ പിഴയോ ഇല്ല. 20ന് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെയാണ് ചരിത്ര വിധി. ഇതോടെ കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട ആദ്യ യു.എസ് പ്രസിഡന്റായി ട്രംപ് മാറും. ഇന്നലെ വെർച്വലായിട്ടാണ് ട്രംപ് കോടതിയിൽ ഹാജരായത്. കേസിൽ ശിക്ഷ വൈകിപ്പിക്കണമെന്ന ട്രംപിന്റെ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ട്രംപ് അഭിഭാഷകൻ മുഖേന സ്‌റ്റോമിക്ക് 1,30,​000 ഡോളർ നൽകിയത്. തുക ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ബിസിനസ് ചെലവാക്കി കാണിച്ചുള്ള രേഖകളാണ് കുരുക്കായത്. കു​റ്റം​ ​മ​റ​യ്ക്കാ​ൻ​ ​വ്യാ​ജ​രേ​ഖ​ക​ൾ​ ​നി​ർ​മ്മി​ച്ച​ത​ട​ക്കം​ 34​ചാ​ർ​ജു​ക​ളി​ലും​ ​ട്രം​പ് ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ​ക​ണ്ടെ​ത്തിയിരുന്നു.

 വേട്ടയാടൽ എന്ന് ട്രംപ്

നാല് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിന് മേൽ ചുമത്തപ്പെട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 15നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മേയിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിവിധ നിയമ തടസങ്ങൾ മുൻനിറുത്തി ശിക്ഷാ വിധി വൈകുകയായിരുന്നു. ക്രിമിനൽ കേസിൽ കുറ്റക്കാരനെന്ന് വിധിക്കപ്പെടുന്ന ആദ്യ യു.എസ് മുൻ/സിറ്റിംഗ് പ്രസിഡന്റാണ് ട്രംപ്. അതേ സമയം,​ ട്രംപ് ഇപ്പോഴും കുറ്റങ്ങൾ നിഷേധിക്കുന്നു. ഡെമോക്രാറ്റുകളുടെ വേട്ടയാടലിന് ഇരയാണ് താനെന്നും പറയുന്നു. രഹസ്യങ്ങൾ വെളിപ്പെടുത്തില്ലെന്ന കരാർ (നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റ് )​ പ്രകാരം ട്രംപ് സ്റ്റോമിയ്ക്ക് പണം നൽകിയത് നിയമവിരുദ്ധമല്ല. എന്നാൽ, തുക ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ബിസിനസ് ചെലവാക്കി കാണിച്ചതാണ് വിനയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360