SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

ഗാസ വെടിനിറുത്തൽ ചർച്ച അന്തിമഘട്ടത്തിൽ

s

ഗാസ സിറ്റി: 15 മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി ഇന്നലെ അറിയിച്ചു. കരാറിന്റെ കരട് ഹമാസിനും ഇസ്രയേലിനും കൈമാറിയിട്ടുണ്ടെന്നും ഇരുപക്ഷവും തമ്മിലുള്ള തർക്ക വിഷയങ്ങളിലെ പ്രധാന തടസങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും അൽ-അൻസാരി പറഞ്ഞു. എന്നിരുന്നാലും, ഔപചാരിക പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പ്രതീക്ഷകൾ വളരെ ഉയർന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒക്ടോബർ 2023ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ പിടിക്കപ്പെട്ട നിരവധി തടവുകാരെ മോചിപ്പിക്കാനും യു.എസും ഈജിപ്തും ഖത്തറും കഴിഞ്ഞ വർഷം ശ്രമിച്ചിരുന്നു.

വെടിനിർത്തൽ പദ്ധതി കീഴടങ്ങൽ കരാർ: ബെൻ ഗ്വ‌ി‌ർ

പുരോഗമിക്കുന്ന ഗാസ വെ‌ടിനിർത്തൽ ചർച്ചകൾ ഹമാസിനോടുള്ള കീഴടങ്ങൾ കരാറാണെന്ന് ഇസ്രയേലിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വർ പറഞ്ഞു. കരാർ പാസായാൽ താൻ ഇസ്രയേൽ സർക്കാരിൽ നിന്ന് രാജിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേൽ ബോംബാക്രമണം

അതിനിടെ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിലൊന്നായ അൽ-ദിൻ സ്‌കൂളിൽ ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് പാലസ്തീനികൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ ആരംഭിച്ച അക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 2023 ഒക്‌ടോബർ 7 ഗാസയിലെ ഇസ്രയേൽ വംശഹത്യയിൽ കുറഞ്ഞത് 46,584 പാലസ്തീനികൾ കൊല്ലപ്പെടുകയും 109,731 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വെടിനിർത്തൽ കരാറിലെത്താൻ ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ പുരോഗതി കാണുന്നതായി പ്രമുഖ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഗാസയിൽ സ്വന്തം സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അഞ്ച് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വടക്കൻ ഗാസയിലെ ​ബയ്ത്ത് ഹാനൂനിലാണ് സംഭവം. ഇവിടെയുള്ള കെട്ടിടത്തിൽ തമ്പടിച്ച സൈനികർ പാലസ്തീനികൾക്ക് നേരെ ഉപയോഗിക്കാൻ സ്ഫോടകവസ്തുക്കൾ ഒരുക്കുന്നതിനിടെ അവ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ, ഗാസയിൽ കരയുദ്ധത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 407 ആയതായി ഇസ്രായേൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360