SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

ലോസാഞ്ചലസ് കാട്ടുതീ 'ഫോസ്-ചെക്ക്' വിതറി  തീ നിയന്ത്രിക്കാൻ ശ്രമം

s

ലോസാഞ്ചലസ്: കാലിഫോ‌ർണിയിയലെ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. തീ അണയ്ക്കുന്നതിനായി വിമാനങ്ങളിലും ഹെലികോപ്ടറുകളിലുമായി ഫോസ്-ചെക്ക്' മിശ്രിതം വിതറിവരികയാണ്. വെള്ളം, അമോണിയം നൈട്രേറ്റ്, അമോണിയം പോളിഫോസ്ഫേറ്റ്, ഡൈ അമോണിയം സൾഫേറ്റ്, ഗുവാർ ഗം, അറ്റാപൾഗസ് ക്ലേ എന്നിവ ചേരുന്നതാണ് ഫോസ്-ചെക്ക്' മിശ്രിതം. ഇത് വസ്തുക്കൾ മൂടും. അതുവഴി ഓക്സിജനുമായുള്ള രാസപ്രവർത്തനം തടയുകയും തീപിടിക്കുന്നത് ഒഴിവാക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു. ലക്ഷ്യസ്ഥാനത്ത് വീണെന്ന് അറിയുന്നതിന് ഫോസ്-ചെക്കിന് പിങ്ക് നിറമാണ് നൽകിയിരിക്കുന്നത്. ലോസ് ആഞ്ചലസിൽ പ്രധാനസ്ഥലങ്ങളിൽ മിശ്രിതം വിതറിയെന്നാണ് റിപ്പോർട്ട്. പിങ്ക് നിറത്തിലായ പ്രദേശങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം അതിവേഗത്തിൽ കാറ്റുവീശുന്നത് വെല്ലുവിളിയാണ്. വരണ്ട കാറ്റ് മ​ണി​ക്കൂ​റി​ൽ 80 മു​ത​ൽ 113 കി​ലോ​മീ​റ്റ​ർ​വ​രെ വേ​ഗ​ത്തി​ൽ വീശുമെന്ന് മുന്നറിയിപ്പുണ്ട്. നിരവധിപേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. പാലിസെയ്ഡിലും ഈറ്റണിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

പാലിസെയ്ഡ്സിൽ 13 ശതമാനവും ഈറ്റണിൽ 27 ശതമാനവും സ്ഥലത്തെ തീ മാത്രമാണു നിയന്ത്രണവിധേയമായത്. 160 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് അഗ്നി വിഴുങ്ങിയത്. 8 മാസമായി മഴയില്ലാത്ത പ്രദേശമായതിനാലാണ് തീ ആളിപ്പടർന്നത്. എന്നാൽ ലോസാഞ്ചലസിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. കാട്ടുതീ ബാധിച്ച മേഖലയിലെ ഏഴ് സ്കൂളുകൾക്ക് മാത്രമാണ് നിലവിൽ അവധിയുള്ളത്.

ചരിത്രത്തിലെ വലിയ ദുരന്തം: ഗാവിൻ ന്യൂസ്കോം

അമേരിക്കൻ ചരിത്രത്തിലെ തന്നെ എറ്റവും വലിയ പ്രകൃതി ദുരന്തമെന്നാണ്

ഇപ്പോൾ രാജ്യം നേരിടുന്നതെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസ്കോം. തീ നിയന്ത്രണ വിധേയമാക്കാൻ എല്ലാവിധ പ്രവർത്തനങ്ങളും ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം കാട്ടുതീയുമായി സംബന്ധിച്ച് ടെക് ശതകോടീശ്വരൻ എലോൺ മസ്ക് നുണ പ്രചാരണം നടത്തുത്തുന്നുയെന്ന ആരോപിച്ചു. ലോസ് ഏഞ്ചൽസിലെ വീടുകൾക്ക് വലിയ നഷ്ടം സംഭവിച്ചത് "സംസ്ഥാന -പ്രാദേശിക തലത്തിലെ മോശം ഭരണം കാരണമാണെന്നും അതാണ് തീയണയ്ക്കാൻ ആവശ്യമായ ജലം ലഭ്യമല്ലത്തതിന് കാരണമെന്നും തന്റെ എക്സ് പ്ലാറ്റ്ഫോമിൽ എന്ന് മസ്‌ക് കുറ്റപ്പെടുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360