SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

ഇസ്രയേൽ - ഹമാസ് യുദ്ധം ഇതുവരെ

pic

2023 ഒക്ടോബർ 7: ഇസ്രയേലിൽ ഹമാസിന്റെ ഭീകരാക്രമണം (ഓപ്പറേഷൻ അ​ൽ​ ​അ​ഖ്‌​സ​ ​സ്റ്റോം). കാരണം, ഈ​സ്റ്റ് ​ജ​റു​സ​ലേ​മി​ലെ​ ​അ​ൽ​ ​അ​ഖ്സ​ ​പള്ളിയിലുള്ള തർക്കം. ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് 1200ഓളം പേരെ കൊന്നു. 251 പേരെ ഗാസയിലേക്ക് കടത്തി. ഗാസയിൽ ഇ​സ്ര​യേ​ൽ വ്യോമാക്രമണം തുടങ്ങി (സ്വോ​ർ​ഡ്സ് ഒ​ഫ് ​അ​യ​ൺ)

 ഒക്ടോബർ 8: ഹമാസിന് പിന്തുണയുമായി ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ്

ഒക്ടോബർ 13: വടക്കൻ ഗാസയിൽ കൂട്ടപലായനം

 ഒക്ടോബർ 19: ഹമാസിന് പിന്തുണയുമായി ഇസ്രയേലിനും ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾക്കും നേരെ യെമനിലെ ഹൂതി വിമതർ ആക്രമണം തുടങ്ങി

ഒക്ടോബർ 27: ഗാസയിൽ കരയുദ്ധം തുടങ്ങി

നവംബർ 24: 7 ദിവസത്തെ വെടിനിറുത്തൽ പ്രാബല്യത്തിൽ

2024 ജനുവരി 26: ഗാസയിലെ വംശഹത്യ തടയാൻ ഇസ്രയേലിനോട് ഉത്തരവിട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി

ഏപ്രിൽ 1: സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ വ്യോമാക്രമണം. ഉന്നത ജനറൽ അടക്കം നിരവധി മരണം

ഏപ്രിൽ 13: ഇസ്രയേലിൽ ഇറാന്റെ വ്യോമാക്രമണം

ജൂലായ് 13: ഹമാസ് സായുധ വിഭാഗം മേധാവി മുഹമ്മദ് ദെയ്ഫിനെ വധിച്ചു

 ജൂലായ് 31: ഹമാസ് തലവൻ ഇസ്മയിൽ ഹനിയേയെ വധിച്ചു. യഹ്യാ സിൻവാർ പുതിയ മേധാവി

 സെപ്തംബർ 17, 18: ലെബനനിൽ ഹിസ്ബുള്ള അംഗങ്ങളുടെ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് 39 മരണം. പിന്നിൽ ഇസ്രയേൽ

സെപ്തംബർ 27: ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള കൊല്ലപ്പെട്ടു

 ഒക്ടോബർ 16: ഹമാസ് തലവൻ യഹ്യാ സിൻവാറിനെ വധിച്ചു

 നവംബർ 21: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്

 നവംബർ 27: ലെബനനിൽ ഇസ്രയേൽ-ഹിസ്ബുള്ള വെടിനിറുത്തൽ

2025 ജനുവരി 15: ഗാസയിൽ വെടിനിറുത്തൽ പ്രഖ്യാപനം. ജനുവരി 19ന് പ്രാബല്യത്തിൽ വരും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360