
സാവോപോളോ: ടേക്ക് ഓഫിന് പിന്നാലെ തിരക്കേറിയ റോഡിലേക്ക് ബസിലേക്ക് ചെറുവിമാനം ഇടിച്ച് കയറി രണ്ട് പേർക്ക് ദാരുണാന്ത്യം. നിരവധിപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. തെക്കൻ ബ്രസീലിലെ സാവോപോളോയിലെ ദേശീയ പാതയിലാണ് സംഭവം. ചെറുവിമാനം നിയന്ത്രണം നഷ്ടമായി റോഡിലേക്ക് ഇടിച്ച് ഇറക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പൈലറ്റും കോ പൈലറ്റുമാണ് കൊല്ലപ്പെട്ടത്. പോർട്ടോ അലെഗ്രെയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. എഫ് 90 കിംഗ് എയർ ഇരട്ട എൻജിനായ സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബ്രസീലിലെ തെക്കൻ സംസ്ഥാനമായ റിയോ ഗ്രാൻഡേ ഡോ സൂളിലാണ് പോർട്ടോ അലെഗ്രെ. പോർട്ടോ സെഗൂരോയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ റഡാറിൽനിന്ന് വിമാനം കാണാതായി. ശേഷമാണ് റോഡിലേക്ക് ഇടിച്ചിറങ്ങിയതായി അധികൃതർക്ക് വിവരം ലഭിച്ചത്. അപകടകാരണം ഇതുവരെ വ്യകതമല്ല. സംഭവത്തിൽ വ്യോമയാന അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |