SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

വിമാനം കണ്ടെത്തി; പൈലറ്റടക്കം 10 പേർ മരിച്ചു

a

വാഷിംഗ്ടൺ: യു.എസിലെ അലാസ്കയിൽ 10 പേരുമായി കാണാതായ ചെറുവിമാനം കണ്ടെത്തി. അലാസ്‌കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ നിന്നാണ് തകർന്ന നിലയിൽ വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. നോമിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു അപകടം. അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്ന് അധികൃതർ പറഞ്ഞു. മരിച്ചവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല,എന്നാൽ യാത്രക്കാരുടെ എല്ലാ കുടുംബങ്ങളെയും അറിയിച്ചിട്ടുണ്ടെന്ന് നോം വളണ്ടിയർ ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. നോമിലെയും വൈറ്റ് മൗണ്ടനിലെയും പ്രദേശവാസികളുടെ സഹായത്തോടെയാണ് തെരച്ചിൽ നടന്നത്.

വ്യാഴാഴ്ച യൂനാലക്ലീറ്റിൽ നിന്ന് നോമിലേക്ക് പോകും വഴി തീരത്ത് നിന്ന് 12 മൈൽ അകലെ കടലിന് മുകളിൽ വച്ചാണ് സെസ്‌ന കാരവാൻ മോഡൽ വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഇരുനഗരങ്ങളും തമ്മിൽ 146 മൈൽ അകലമുണ്ട്. തുടർന്ന് വിമാനത്തിനായി യു.എസ് കോസ്റ്റ് ഗാർഡും എയർ ഫോഴ്സും കടലിലും കരയിലും തെരച്ചിൽ ശക്തമാക്കുകയായിരുന്നു. മോശം കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുകയും ചെയ്തു.


തുടരുന്ന അപകടങ്ങൾ

കഴിഞ്ഞ മാസം നടന്ന രണ്ട് വിമാന അപകടങ്ങളുടെ ഞെട്ടലിൽ നിന്ന് യു.എസ് മുക്തമാകും മുന്നേയാണ് ഈ സംഭവവും. ജ​നു​വ​രി​ 29​ന് ​വാ​ഷിം​ഗ്ട​ണി​ൽ​ ​വി​മാ​ന​ത്തി​ലേ​ക്ക് ​യു.​എ​സ് ​ആ​ർ​മി​യു​ടെ​ ​ഹെ​ലി​കോ​പ്റ്റ​ർ​ ​ഇ​ടി​ച്ചു​ക​യ​റി​ ​പൊ​ട്ടി​ത്തെ​റി​ച്ച് 67​ ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടിരുന്നു. 31​ന് ​പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ​ ​ഫി​ലാ​ഡെ​ൽ​ഫി​യ​യി​ൽ​ ​മെ​ഡി​ക്ക​ൽ​ ​വി​മാ​നം​ ​ത​ക​ർ​ന്നു​വീ​ണ് 7​ ​പേ​ർ​ ​മ​രി​ച്ചു. ​ഈ​ ​മാ​സം​ 2​ന് ​ഹൂ​സ്​​റ്റ​ണി​ൽ​ ​ടേ​ക്ക് ​ഓ​ഫി​നി​ടെ​ ​വി​മാ​ന​ത്തി​ന്റെ​ ​ചി​റ​കി​ൽ​ ​തീ​ ​പ​ട​ർ​ന്നെ​ങ്കി​ലും​ ​ഉ​ട​ൻ​ ​യാ​ത്ര​ക്കാ​രെ​ ​പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ​ ​ദു​ര​ന്തമാണ് ​ ​ഒ​ഴി​വാ​യത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360