SignIn
Kerala Kaumudi Online
Friday, 23 October 2026 4.57 PM IST

പേപ്പർ സ്ട്രോ,കടക്ക് പുറത്ത്; ഇനി പ്ളാസ്റ്റിക്ക് മതി

a

വാഷിംഗ്ടൺ: പേപ്പർ സ്ട്രോ ഇനി രാജ്യത്ത് വേണ്ടെന്നും പ്ലാസ്റ്റിക്കിലേക്ക് രാജ്യം തിരികെ പോകണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്ലാസ്റ്റിക് വിലക്ക് നീക്കുന്ന ഉത്തരവിൽ താൻ അടുത്ത ആഴ്ച ഒപ്പു വയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേപ്പർ സ്‌ട്രോകൾക്കായുള്ള ബൈഡൻ സർക്കാരിന്റെ നയം പരിഹാസ്യമാണെന്നും ട്രംപ് എസ്ക് പ്ളാറ്റ്ഫോമിലൂടെ കുറ്റപ്പെടുത്തി. അധികാരമേറ്റതിന് തൊട്ടുപിന്നാലെ പാരിസ് കാലാവസ്ഥാ വ്യതിയാന കരാറിൽനിന്ന് യു.എസ് പിന്മാറിയിരുന്നു. പിന്നാലെയാണ് പ്ലാസ്റ്റിക്കിലേക്ക് തിരികെ പോകണമെന്ന ട്രംപിന്റെ പ്രഖ്യാപനം. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രസിഡന്റ് എന്ന് ട്രൂത്ത് പ്ളാറ്റ്ഫോമിൽ പങ്കുവച്ച് ട്രംപിന് പിന്തുണയുമായി എലോൺ മസ്കും രംഗത്ത് വന്നു. പേപ്പർ സ്‌ട്രോകളോടുള്ള തന്റെ വെറുപ്പ് അദ്ദേഹം പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല. 2010ലെ പ്രചാരണ വേളയിൽ ‘ലിബറൽ പേപ്പർ സ്‌ട്രോകൾ പ്രവർത്തിക്കില്ല’ എന്ന മുദ്രാവാക്യം ആലേഖനം ചെയ്‌ത ബ്രാൻഡഡ് പ്ലാസ്റ്റിക് സ്‌ട്രോകളും മറ്റും തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിന്റെ പ്രചാരണ സംഘം പുറത്തിറക്കിയിരുന്നു. ആരെങ്കിലും ആ പേപ്പർ സ്ട്രോകൾ പരീക്ഷിച്ചിട്ടുണ്ടോ? പേപ്പർ സ്ട്രോകൾ നന്നായി പ്രവർത്തിക്കില്ലെന്നെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ ക്യാമ്പനിൽ 460,000 ഡോളർ സമാഹരിച്ചതായി റിപ്പോർട്ടുണ്ട്. ശേഷമാണ് രണ്ടാം ടേമിൽ ട്രംപ് പ്ലാസ്റ്റിക് സ്ട്രോ തിരികെ കൊണ്ടുവരാനുള്ള തീരുമാനം അറിയിക്കുന്നത്. 2035 ആകുമ്പോഴേക്കും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഘട്ടം ഘട്ടമായി നിർത്തണമെന്ന് മുൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ ലക്ഷ്യം വച്ചിരുന്നു. സമുദ്രജീവികളിലും ആവാസവ്യവസ്ഥയിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ചെലുത്തുന്ന പ്രതികൂല സ്വാധീനം പരാമർശിച്ചുകൊണ്ട് പരിസ്ഥിതി പ്രവർത്തകർ ഈ ലക്ഷ്യത്തിന് പിന്തുണയും നൽകിയിരുന്നു.

ബൈഡന്റെ സുരക്ഷാ അനുമതി പിൻവലിക്കും

അതേസമയം മുൻ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാൻ ഒരുങ്ങി ട്രംപ്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ബൈഡന് ഇല്ലെന്ന് ട്രംപ് പറഞ്ഞു. ഇനി ജോ ബൈഡന് രഹസ്യ വിവരങ്ങൾ ലഭിക്കേണ്ട ആവശ്യമില്ലെന്ന് സമൂഹ മാദ്ധ്യമമായ ട്രൂത്ത് വഴിയാണ് ട്രംപ് അറിയിച്ചത്. 2020ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ബൈഡൻ തന്റെ സുരക്ഷാ അനുമതികൾ ഒഴിവാക്കിയിരുന്നെന്നും അതുകൊണ്ടുതന്നെ താനും ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാൻ ഒരുങ്ങുകയാണെന്നും ട്രംപ് ചൂണ്ടികാട്ടി. സാധാരണ യു.എസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവർക്കും രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശമുണ്ട്. മുൻപ് ഒരു ടിവി പരിപാടിയിൽ, 'ജോ നിങ്ങളെ പുറത്താക്കിയതാണ്'എന്നും ട്രംപ് പരാമർശിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360