
റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയിലേക്ക് അതിക്രമിച്ചു കയറി മെഴുകുതിരിക്കല്ല് നശിപ്പിച്ച് യുവാവ്. 19ാം നൂറ്റാണ്ടിൽ നിർമ്മിതമായ മെഴുകുതിരിക്കല്ലാണ് യുവാവ് നശിപ്പിച്ചത്. ജിയാൻ ലോറെൻസോ ബെർണിനി ബസിലിക്കയിലൊരുക്കിയ പ്രശസ്തമായ ശിലാ മേൽക്കൂരയ്ക്ക് സമീപത്തെ അൾത്താരയിലായിരുന്നു യുവാവിന്റെ അക്രമം. 31000 യു. എസ് ഡോളർ (ഏകദേശം 2,716,481 രൂപ) വിലവരുന്ന ഈ മെഴുകുതിരിക്കല്ലുകൾ. ശേഷം പീഠത്തിലുണ്ടായിരുന്ന തുണി നശിപ്പിക്കാനും യുവാവ് ശ്രമിക്കുന്നതിനിടെ സുരക്ഷാ ഭടന്മാർ പിടികൂടി. യുവാവിന് മാനസികാരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നതായി സംശയിക്കുന്നതായാണ് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് വിശദമാക്കുന്നത്. സംഭവത്തിന് പിന്നാലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കി.2019ലും സമാനമായ രീതിയിൽ വിളക്കുകാലുകൾ ഒരു യുവാവ് അൾത്താരയിൽ നിന്ന് വലിച്ചെറിഞ്ഞിരുന്നു. 1972 ൽ ചുറ്റിക കൊണ്ട് ആക്രമിക്കപ്പെട്ട മൈക്കലാഞ്ചലോയുടെ പിയാറ്റ ശിൽപത്തിന് മുന്നിൽ ബസിലിക്ക പുതിയ സംരക്ഷണ ഗ്ലാസ് സ്ഥാപിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തിലാണ് ഈ സംഭവം നടക്കുന്നത്. 32 ദശലക്ഷം തീർത്ഥാടകർ റോമിൽ എത്തുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |