SignIn
Kerala Kaumudi Online
Friday, 23 October 2026 4.44 PM IST

 യുക്രെയിൻ യുദ്ധം നിറുത്തൽ -- യു.എസ് - റഷ്യ ചർച്ച സൗദിയിൽ ഇന്ന്

a

റിയാദ്: റഷ്യ- യുക്രെയിൻ യുദ്ധം തീർക്കാനായി നടത്തുന്ന ട്രംപ്- പുട്ടിൻ കൂടുക്കാഴ്ച്ചയ്ക്ക് മുന്നോടിയായി സൗദി അറേബ്യയിൽ ഉദ്യോഗസ്ഥതല ചർച്ച ഇന്ന്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് മൈ​ക് വാ​റ്റ്സ്, പ​ശ്ചി​മേ​ഷ്യ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ് എ​ന്നി​വ​രാണ് യു.എസ് പക്ഷത്തുള്ളത്. വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും പുടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവും റഷ്യയെ പ്രതിനിധീകരിക്കുന്നു.

ഈ മാസം അവസാനമാകും ട്രംപ്- പുടിൻ കൂടിക്കാഴ്ച്ച. എന്നാൽ യൂറോപ്യൻ യൂണിയൺ നേതാക്കൾക്കും യുക്രെയിൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്കിക്കും ഇനിയും ക്ഷണം ലഭിച്ചിട്ടില്ല. സെലൻസ്കി തുർക്കി പ്രസിഡന്റുമായി ബുധനാഴ്ച കൂടുക്കാഴ്ച്ച നടത്തും. സൗദിയും സന്ദർശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സന്ദർശനം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും യു. എസ്-റഷ്യൻ ചർച്ചകളുമായി ഇതിന് ബന്ധമില്ലെന്നും സെലെൻസ്‌കി വ്യക്തമാക്കി. തന്റെ രാജ്യത്തെ ഉൾപ്പെടുത്തി ചർച്ച നടത്താത്ത ഒരു കരാറും സ്വീകാര്യമല്ല.

മാർക്കോ റൂബിയോ സൗദി കരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും പാലസ്തീനികളെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറ്റാനുള്ള നീക്കത്താലാണ് ട്രംപ്. ഇതിനെ സൗദിയുൾപ്പെടെ രാജ്യങ്ങൾ എതിർത്തിരുന്നു.

നെതന്യാഹുവിനെ കണ്ട് റൂബിയോ

ഗാസ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ച​ർ​ച്ച​ക​ൾ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങ​വേ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മാർക്കോ റൂബിയോ കൂടിക്കാഴ്ച്ച നടത്തി. ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ച്ച് ഗാസ ഏ​റ്റെ​ടു​ക്കു​മെ​ന്ന ട്രം​പി​ന്റെ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണിത്. ഗാസയിൽ പാലിസ്തീനികളെ തുടച്ചുനീക്കാനുള്ള ട്രംപിന്റെ പദ്ധതി യാഥാർത്ഥ്യമാവുകയാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നെതന്യാഹു പറഞ്ഞു.

യൂറോപ്യൻ യൂണിയൻ അടിയന്തര യോഗം

റഷ്യ- യുക്രെയിൻ യുദ്ധം തീർക്കാൻ യു.എസ് നടത്തുന്ന ഏകപക്ഷീയ നീക്കത്തിൽ പ്രധിഷേധിച്ച് യൂറോപ്പ്യൻ യൂണിയൻ നേതാക്കളുടെ അടിയന്തര യോഗം തുടങ്ങി. പാരീസിലാണ് വിവിധ രാജ്യ നേതാക്കളുടെ ചർച്ച. ഇതിനു മുമ്പ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്രംപുമായി 20 മിനിറ്റ് ഫോൺ സംഭാഷണം നടത്തി. ചർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഫ്രാൻസ്, യു.കെ, ജർമ്മനി, ഇറ്റലി, പോളണ്ട്, സ്പെയിൻ, നെതർലാൻഡ്‌സ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ നേതാക്കളും യൂറോപ്യൻ കമ്മീഷന്റെയും നാറ്റോയുടെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കെടുത്തു. യുക്രൈനിൽ സമാധാനം കൊണ്ടുവരുന്നതിന് രാജ്യത്തിലേക്ക് സൈന്യത്തെ അയയ്ക്കാൻ തയാറാണെന്ന് ബ്രിട്ടീഷ്പ്രധാനമന്ത്രി കെയർ സ്റ്റാർമർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360