SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

യുക്രെയിൻ നാറ്റോ അംഗത്വം മറക്കണം: ട്രംപ്

pic

വാഷിംഗ്ടൺ: നാറ്റോ സൈനിക സഖ്യത്തിൽ ചേരാനുള്ള ആഗ്രഹം യുക്രെയിൻ മറക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസുമായുള്ള ധാതു കരാറിൽ ഒപ്പിടാൻ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി വൈറ്റ് ഹൗസിൽ എത്താനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവന. യുക്രെയിന്റെ നാറ്റോ മോഹമാണ് റഷ്യയുമായുള്ള യുദ്ധത്തിന് കാരണമെന്നും ട്രംപ് സൂചിപ്പിച്ചു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് യു.എസ് റഷ്യയുമായി ചർച്ച തുടങ്ങിയിരുന്നു.

 യൂറോപ്പിന് താരിഫ്

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് യു.എസിലേക്കുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഉടൻ ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. അതിനിടെ, മെക്സിക്കോ, കാനഡ എന്നിവർക്ക് പ്രഖ്യാപിച്ച 25 ശതമാനം താരിഫ് മാർച്ച് 4ന് പ്രാബല്യത്തിൽ വരുമെന്നും കൂട്ടിച്ചേർത്തു. ഇത് ഈ മാസം ആദ്യം നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ,​ ഇരുരാജ്യങ്ങളും നടത്തിയ ചർച്ചയിലൂടെ ഉത്തരവ് 30 ദിവസത്തേക്ക് ട്രംപ് മരവിപ്പിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360