SignIn
Kerala Kaumudi Online
Friday, 23 October 2026 3.06 PM IST

ചെന്നായയെ പോലൊരു നായ

pic

ന്യൂയോർക്ക്: മനുഷ്യന്റെ അടുത്ത സുഹൃത്തായാണ് വളർത്തുനായകളെ വിശേഷിപ്പിക്കുന്നത്. പക്ഷേ, എല്ലാ നായകളും മനുഷ്യനോട് ഇണങ്ങുന്നവ ആകണമെന്നില്ല. വളരെ അക്രമാസക്തമായ ചില ബ്രീഡുകളും ലോകത്തുണ്ട്. ഇവ മനുഷ്യർക്ക് ദോഷകരമാണെന്നും വളർത്താൻ അനുയോജ്യമല്ലെന്നും തെളിയിക്കുന്ന പല തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് വുൾഫ് ഡോഗ്.

നായയുടെയും ചെന്നായയുടെയും ഹൈബ്രിഡ് ഇനമാണ് വുൾഫ് ഡോഗ്. ഗ്രേ വുൾഫിനെയാണ് ബ്രീഡിംഗിനായി സാധാരണ ഉപയോഗിക്കുന്നത്. സാധാരണ നായകളിൽ നിന്ന് വലിയ മസ്തിഷ്കവും പേശികളുമാണിവയ്ക്ക്. ഇവ എപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് കണക്കുകൂട്ടാൻ പ്രയാസമാണ്. ഇവയെ ഓമനിച്ച് വളർത്തുന്നത് അപൂർവമാണ്. ഒരു കാട്ടുപോത്തിനെ പോലും കടിച്ചു കൊല്ലാൻ ശേഷിയുള്ള കൂർത്ത പല്ലുകളാണിവയ്ക്ക്. അലാസ്ക, ജോർജിയ, ഹവായി, മിഷിഗൺ തുടങ്ങിയ യു.എസ് സ്റ്റേറ്റുകളിൽ വുൾഫ് ഡോഗുകളുടെ സ്വകാര്യ ഉടമസ്ഥത നിയമവിരുദ്ധമാണ്. ഫിൻലൻഡിലും ഇവയ്ക്ക് വിലക്കുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360