
വാഷിംഗ്ടൺ: യു.എസിൽ ഇന്ത്യൻ വംശജനും മകളും വെടിയേറ്റ് മരിച്ചു. വിർജീനിയയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ഗുജറാത്തിലെ മെഹ്സാന സ്വദേശിയായ പ്രദീപ് പട്ടേൽ (56), മകൾ ഉർമി (24) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്കോമാക് കൗണ്ടിയിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന ഇവരെ ജോർജ് ഫ്രേസിയർ ഡെവൺ വാർട്ടൺ (44) എന്നയാൾ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പ്രതിയെ പൊലീസ് പിടികൂടി ചോദ്യം ചെയ്തുവരികയാണ്.
പ്രദീപിന്റെ ബന്ധു പരേഷ് പട്ടേലിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. പുലർച്ചെ കട തുറന്നപ്പോൾ മദ്യം വാങ്ങാൻ എത്തിയതായിരുന്നു പ്രതി. രാത്രിയിൽ കട അടച്ചിട്ടത് എന്തിനാണെന്ന് ചോദിച്ച പ്രതി ഇരുവരെയും വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
പ്രദീപ് തത്ക്ഷണവും ഉർമി ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ആറ് വർഷം മുമ്പാണ് പ്രദീപ് ഭാര്യ ഹൻസാ ബെന്നിനും മകൾക്കുമൊപ്പം യു.എസിലെത്തിയത്. പ്രദീപിന് രണ്ട് പെൺമക്കൾ കൂടിയുണ്ട്. ഒരാൾ കാനഡയിലും മറ്റൊരാൾ അഹമ്മദാബാദിലുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |