
വാഷിംഗ്ടൺ: വെനസ്വേലയിൽ നിന്ന് എണ്ണയോ വാതകമോ വാങ്ങുന്ന രാജ്യങ്ങൾക്ക് യു.എസുമായുള്ള എല്ലാ തരം വ്യാപാരത്തിനും 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ 2ന് പ്രാബല്യത്തിൽ വരും. യു.എസിനോടും യു.എസ് ഉയർത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യത്തോടും വെനസ്വേല കടുത്ത ശത്രുത പുലർത്തുന്നതായി ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |