SignIn
Kerala Kaumudi Online
Thursday, 25 June 2026 10.04 AM IST

 ട്രംപിന് കനത്ത തിരിച്ചടി യു.എസ് ഭീകര വിരുദ്ധ വിഭാഗ മേധാവി രാജിവച്ചു

a

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ പ്രതിഷേധിച്ച് യു.എസ് നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചു. ഇറാനുമായുള്ള യുദ്ധത്തെ പിന്തുണയ്ക്കാൻ തനിക്ക് കഴിയില്ല. ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി.

ഇസ്രയേലിന്റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മർദ്ദം മൂലമാണ് യു.എസ് ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അദ്ദേഹം രാജിക്കത്ത് പരസ്യപ്പെടുത്തി.രാജിക്കത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറിയെന്നാണ് റിപ്പോർട്ടുൾ പറയുന്നുത്. ഇറാനെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ആദ്യത്തെ മുതിർന്ന യുഎസ് ഉദ്യോഗസ്ഥനാണ് കെന്റ്.

സമാനമായ രീതിയിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് അമേരിക്കയെ മുൻപ് ഇറാഖ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നും, ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ട അത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം കത്തിൽ കുറിച്ചു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്ന ഏജൻസിയുടെ തലവൻ തന്നെ ഇത്തരമൊരു നിലപാടുമായി രംഗത്തെത്തിയത് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360