SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

നാറ്റോയെ തള്ളി ട്രംപ്

pic

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിന്റെ പേരിൽ നാറ്റോ സൈനിക സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസിന് ഒരാവശ്യം വന്നപ്പോൾ നാറ്റോ ഉണ്ടായില്ലെന്ന് പറഞ്ഞ ട്രംപ്, ഗ്രീൻലൻഡിനെ മറക്കേണ്ട എന്നും പറഞ്ഞു. ഡെൻമാർക്കിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണാധികാരമുള്ള ദ്വീപായ ഗ്രീൻലൻഡിനെ പിടിച്ചെടുക്കുമെന്ന് ട്രംപ് മുമ്പ് ഭീഷണി മുഴക്കിയത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതാണ്.

നാറ്റോ മേധാവി മാർക്ക് റൂട്ടെ വൈറ്റ് ഹൗസിൽ വച്ച് ട്രംപുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു. പിന്നാലെ സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് അമർഷം പ്രകടിപ്പിച്ചത്. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ യുദ്ധക്കപ്പലുകളോ മറ്റ് സൈനിക ആസ്തികളോ വിന്യസിക്കണമെന്ന് ട്രംപ് നാറ്റോ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയെന്നും റിപ്പോർട്ടുണ്ട്.

യുദ്ധത്തിൽ ഇടപെടില്ലെന്ന നിലപാടിലാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളും. യുദ്ധത്തെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ നാറ്റോ വിടുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

# പാകിസ്ഥാനെ വിശ്വാസമില്ലെന്ന് ഇസ്രയേൽ


 ഇറാനും യു.എസിനും ഇടയിൽ മദ്ധ്യസ്ഥ ചർച്ചകൾ നടത്തുന്ന പാകിസ്ഥാനെ വിശ്വാസമില്ലെന്ന് ഇസ്രയേൽ. പാകിസ്ഥാൻ ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്ന രാജ്യമാണെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവെൻ അസർ പറഞ്ഞു. യു.എസുമായാണ് തങ്ങൾ ചർച്ചകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

 ലെബനനിലെ ഇസ്രയേൽ ആക്രമണത്തെ റഷ്യ അപലപിച്ചു. അടിയന്തര വെടിനിറുത്തൽ വേണമെന്ന് ആവശ്യം

 ടെഹ്റാനിലെ എംബസി തുറക്കുമെന്ന് സ്‌പെയിൻ

 കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്ക് ആദരമർപ്പിച്ച് ഇന്നലെ ഇറാനിലെ തെരുവുകളിൽ നടന്ന റാലികളിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360