SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്: 'ബ്ലാക്ക്‌മെയിൽ ചെയ്യാൻ നോക്കേണ്ട'

pic

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച പിന്നാലെ ഇറാന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഹോർമുസിനെ വച്ച് യു.എസിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ഇറാൻ നോക്കേണ്ട എന്നും, അവർക്ക് അതിന് സാധിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതേ സമയം, യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി നടത്തുന്ന ചർച്ചകൾ നന്നായി മുന്നോട്ടുനീങ്ങുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. യു.എസിൽ നിന്നുള്ള പുതിയ കരാർ നിർദ്ദേശങ്ങൾ പരിശോധിക്കുന്നതായി ഇറാൻ സുരക്ഷാ കൗൺസിൽ സ്ഥിരീകരിച്ചു. എന്നാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന നിലപാട് ആവർത്തിച്ചു. യു.എസുമായുള്ള സമാധാന ചർച്ച നാളെ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്നേക്കുമെന്ന റിപ്പോർട്ടുകൾ ഇറാൻ തള്ളി. അതേ സമയം, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധ ഇളവ് യു.എസ് മേയ് 16 വരെ നീട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360