SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.04 AM IST

എയർ ഇന്ത്യ പൈലറ്റിന്റെ കൈവശം കഞ്ചാവ്  ഇന്ത്യയിലേക്ക് തിരിച്ചയച്ച് യു.എസ്

pic

വാഷിംഗ്ടൺ: എയർ ഇന്ത്യ പൈലറ്റിന്റെ കൈവശം കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ച് യു.എസ്. ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് യാത്ര ചെയ്ത പൈലറ്റിനെതിരെയാണ് ആരോപണമുയർന്നത്. പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റിനിറുത്തിയതായും അന്വേഷണം ആരംഭിച്ചതായും എയർ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ 14നാണ് സംഭവം. 'ഡെഡ് ഹെഡ്' ആയി (ജോലിയുടെ ഭാഗമായി മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന ജീവനക്കാരൻ)​ സാൻഫ്രാസിസ്‌കോയിലെത്തിയതാണ് ഇയാൾ. അവിടെ നിന്നുള്ള ഒരു വിമാനത്തിൽ സഹ പൈലറ്റായി ജോലിക്ക് കയറേണ്ടതായിരുന്നു. എന്നാൽ വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ അധികൃതർ പൈലറ്റിന്റെ കൈവശം കഞ്ചാവ് കണ്ടെത്തി. തുടർന്ന് ജോലിക്ക് കയറാൻ അനുവദിക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു.

നിയമ ലംഘനത്തോട് സഹിഷ്ണുത കാണിക്കില്ല. സുരക്ഷ, അച്ചടക്കം, പെരുമാറ്റം എന്നിവയിൽ വിട്ടുവീഴ്ചയില്ല. കമ്പനിയുടെ നയങ്ങൾക്കനുസരിച്ച് കർശനമായ അച്ചടക്ക നടപടി സ്വീകരിക്കും

-എയർ ഇന്ത്യ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360