SignIn
Kerala Kaumudi Online
Thursday, 04 June 2026 9.30 AM IST

മത്സ്യ മുത്തശ്ശി മെത്യൂസല

pic

സാൻഫ്രാൻസിസ്കോ : ഇതാണ് മെത്യൂസല. ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ അക്വേറിയം മത്സ്യമാണ് മെത്യൂസല. ബൈബിളിൽ നോഹയുടെ മുത്തച്ഛന്റെ പേരാണ് മെത്യൂസല എന്നത്. അദ്ദേഹം 969 വർഷം ജീവിച്ചിരുന്നതായാണ് പറയുന്നത്.

മെത്യൂസല മത്സ്യത്തിനാകട്ടെ,​ കുറഞ്ഞത് 92 മുതൽ 101 വയസുവരെ പ്രായമുണ്ടാകാമെന്നാണ് വിശദ പഠനത്തിലൂടെ ഗവേഷകർ കണ്ടെത്തിയത്. മെത്യൂസലയ്ക്ക് സമപ്രായമുള്ള അക്വേറിയം മത്സ്യങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. 4 അടി നീളവും 18.1 കിലോഗ്രാം ഭാരവുമുള്ള മെത്യൂസല ഓസ്ട്രേലിയൻ ലംഗ്‌ഫിഷ് ഇനത്തിലെ മത്സ്യമാണ്. 1938ൽ ഓസ്ട്രേലിയയിൽ നിന്നും മെത്യൂസലയെ സാൻഫ്രാൻസിസ്കോ മ്യൂസിയത്തിലെത്തിക്കുകയായിരുന്നു. നിലവിൽ സാൻഫ്രാൻസിസ്കോയിലെ സ്റ്റെയ്ൻഹാർട്ട് അക്വേറിയത്തിലാണ് മെത്യൂസലയുള്ളത്.

മീനുകളുടെയും ഉരഗങ്ങളുടെയും പരിണാമ ബന്ധത്തിലെ കണ്ണിയാണ് ഓസ്ട്രേലിയൻ ലംഗ്‌ഫിഷുകൾ എന്ന് കരുതുന്നു. അതേ സമയം, ഏറ്റവും പ്രായം കൂടിയ ഓസ്ട്രേലിയൻ ലംഗ്‌ഫിഷെന്ന നേട്ടം മെത്യൂസലയ്ക്ക് മുന്നേ ഷിക്കാഗോയിലെ ഷെഡ് അക്വേറിയത്തിലെ ' ഗ്രാൻഡ് ‌ഡാഡ് " എന്ന മത്സ്യത്തിന് ലഭിച്ചിരുന്നു. 2017ൽ 95ാം വയസിലാണ് ഗ്രാൻഡ് ‌ഡാഡ് വിടപറഞ്ഞത്.

മെത്യൂസല പെൺമത്സ്യമാണെന്നാണ് കരുതുന്നത്. എന്നാൽ ഇത് കൃത്യമായി നിർണയിക്കാൻ സാധിച്ചിട്ടില്ല. വളരെ ശാന്തവും സൗമ്യവുമായ പ്രകൃതമാണ് മെത്യൂസലയ്ക്ക്. ബ്ലാക്ക് ബെറി, മുന്തിരി, ലെറ്റ്യൂസ് തുടങ്ങിയവ മെത്യൂസലയ്ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. വംശനാശ ഭീഷണി നേരിടുന്ന സ്പീഷീസുകളാണ് ഓസ്ട്രേലിയൻ ലംഗ്‌ഫിഷുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360