SignIn
Kerala Kaumudi Online
Wednesday, 09 September 2026 5.37 AM IST

ശമ്പളം വീണ്ടും കൂട്ടി: സിംഗപ്പൂർ പ്രധാനമന്ത്രിക്ക് കോടിത്തിളക്കം

d

സിംഗപ്പൂർ: ലോകത്തെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന രാഷ്ട്രീയ നേതാവായ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗിന്റെ വാർഷിക ശമ്പളം വീണ്ടും ഉയർത്തി. വാർഷിക ശമ്പള പാക്കേജിൽ 14 ലക്ഷം സിംഗപ്പൂർ ഡോളറിന്റെ (10,44,30,074 രൂപ/ 11 ലക്ഷം യു.എസ് ഡോളർ)​ വർദ്ധനവാണ് ലോറൻസിന് ലഭിച്ചിരിക്കുന്നത്.

ശമ്പള വർദ്ധനവ് അടുത്ത അഞ്ച് വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ലോറൻസ് പറഞ്ഞു. രാജ്യത്തെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ശമ്പളവും കൂട്ടിയിട്ടുണ്ട്. നിലവിൽ മന്ത്രിമാരുടെ അടിസ്ഥാന ശമ്പള പാക്കേജ് 11 ലക്ഷം സിംഗപ്പൂർ ഡോളർ ( 8,20,52,201 രൂപ) ആണ്. ഇത് 12 ലക്ഷം സിംഗപ്പൂർ ഡോളറായി ( 8,95,11,492 രൂപ) ഉയർത്തി.

ലോകത്ത് രാഷ്ട്രീയ നേതാക്കൾക്ക് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന രാജ്യം സിംഗപ്പൂരാണ്. പുതുക്കിയ ശമ്പള പാക്കേജ് ഒക്ടോബർ 15ന് പ്രാബല്യത്തിൽ വരും. എന്നാൽ ഘട്ടം ഘട്ടമായിട്ടേ വർദ്ധനവ് നടപ്പാക്കൂ.


# അഴിമതി

ഇല്ലാതാക്കാൻ


സിംഗപ്പൂർ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഉയർന്ന ശമ്പളം നൽകുന്നത് അഴിമതി ഇല്ലാതാക്കാനും മികച്ച പ്രതിഭകളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാനും


# സിംഗപ്പൂരിൽ സാധാരണക്കാരുടെ ശരാശരി പ്രതിമാസ വരുമാനം - 5,775 സിംഗപ്പൂർ ഡോളർ ( 4,30,774 രൂപ)


# ഞങ്ങൾ റിച്ച് !

(വാർഷിക ശമ്പളം യു.എസ് ഡോളറിൽ)​


1. ലോറൻസ് വോംഗ്

സിംഗപ്പൂർ പ്രധാനമന്ത്രി

നിലവിൽ - 17,36,661 ഡോളർ

ഉയർത്തിയത് - 28,41,809 ഡോളർ


2. ജോൺ ലീ

ഹോങ്കോങ്ങ് ചീഫ് എക്സിക്യൂട്ടീവ്

7,19,000 ഡോളർ


3. ഗയ് പാർമെലിൻ

സ്വിറ്റ്സർലൻഡ് പ്രസിഡന്റ്

6,06,000 ഡോളർ


4. ഡൊണാൾഡ് ട്രംപ്

യു.എസ് പ്രസിഡന്റ്

4,00,000 ഡോളർ


5. ആന്റണി ആൽബനീസ്

ഓസ്ട്രേലിയ പ്രധാനമന്ത്രി

3,90,000 ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360