SignIn
Kerala Kaumudi Online
Friday, 11 September 2026 8.33 AM IST

നാസയുടെ സഞ്ചാരികളായ വൈസ്‌‌മാനും, ഗ്ളോവറും വിരമിച്ചു

d

വാഷിംഗ്ടൺ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ സഞ്ചാരികളായ റീഡ് വൈസ്‌മാനും (50)​ വിക്ടർ ഗ്ലോവറും (50)​ വിരമിച്ചു. നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടിമിസ് മിഷന്റെ ഭാഗമായ ആർട്ടിമിസ് - 2 ദൗത്യത്തിലെ യാത്രികരായിരുന്നു. നാസയുടെ സജീവ ദൗത്യങ്ങളിൽ ഇവർ ഇനി പങ്കാളികളാകില്ല. എന്നാൽ ഉപദേഷ്ടാക്കളാകും. നാസ ജീവനക്കാർക്ക് പരിശീലനവും നിർദ്ദേശങ്ങളും നൽകും. ഏപ്രിലിലാണ് ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവർക്കൊപ്പം വൈസ്‌മാനും ഗ്ലോവറും ആർട്ടിമിസ് 2 ൽ പങ്കാളികളായത്. ദൗത്യത്തിലെ ഒറിയോൺ പേടകം ഇവരുമായി ചന്ദ്രന്റെ അടുത്തുകൂടി പറന്ന് ഭൂമിയെ ഭ്രമണം ചെയ്ത് 10 ദിവസത്തിനുള്ളിൽ തിരിച്ചെത്തി. 1972ൽ അപ്പോളോ 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്. ഇതിന് ശേഷം മനുഷ്യരുമായി ചന്ദ്രന്റെ അടുത്ത് എത്തിയ ആദ്യ ദൗത്യമാണ് ആർട്ടിമിസ് 2.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360