കല്ലമ്പലം : മദ്ധ്യവയസ്ക്കനെ സംഘംചേർന്ന് ആക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ.മൂങ്ങോട് പാണന്റെ വിള വീട്ടിൽ ജോസ് പോൾ(42),ജോൺ പോൾ (40),മൂങ്ങോട് വെമ്പാലോട് വീട്ടിൽ റിജിൻ (40) എന്നിവരാണ് അറസ്റ്റിലായത്. ഒറ്റൂർ മൂങ്ങോട് സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂങ്ങോട് സ്വദേശി ജോബി (51)നെ മുൻ വൈരാഗ്യം മൂലം ആയുധങ്ങൾ കൊണ്ട് ഇവർ ആക്രമിക്കുകയായിരുന്നു.
കൈയ്ക്കും കാലിനും പരിക്കേറ്റ ജോബി മണമ്പൂർ സി.എച്ച്.സി യിൽ ചികിത്സ തേടി. വർക്കല ഡി വൈ എസ്.പി രമേശ് കുമാറിന്റെ നിർദ്ദേശപ്രകാരം കല്ലമ്പലം സി .ഐ ദീപു, എസ് .ഐ ഹരി, സിവിൽ പൊലീസ് ഓഫീസർ സമ്പത്ത് എന്നിവരടങ്ങുന്ന പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |