SignIn
Kerala Kaumudi Online
Tuesday, 25 August 2026 11.12 PM IST

കീർത്തി സുരേഷിന്റെ ഡൊറോത്തി ഫസ്റ്റ് ലുക്ക്

ss

സംവിധാനം കാർത്തിക് സുബ്ബരാജ്

കീർത്തി സുരേഷ് നായികയായി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡൊറോത്തി എന്നു പേരിട്ടു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. സാനന്ദ്, .ഋഷികാന്ത് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് ഇളയരാജ ആണ് ഈണം. തിരു ഛായാഗ്രഹണം നിർവഹിക്കുന്നു. ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ പ്രീമിയർ ഉണ്ടായിരുന്നു. കാർത്തിക് സുബ്ബരാജിന്റെ സ്‌റ്റോൺ ബെഞ്ച് ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമ്മിക്കുന്നത്.

സെപ്തംബർ 25ന് റിലീസ് ചെയ്യും

കാർത്തിക് സുബ്ബരാജിന്റെ പത്താമത്തെ ചിത്രം ആണ് ഡൊറോത്തി. അതേസമയം സൂര്യ നായകനായ റെട്രോ ആണ് കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY