SignIn
Kerala Kaumudi Online
Tuesday, 25 August 2026 11.26 PM IST

'ശിവന്റെ കഴുത്തിലെ പാമ്പ്,​ ചേട്ടന് നോ പറയാൻ പറ്റാത്തിടത്ത് ആന്റണി പറയും'

READ ENGLISH VERSION
antony-mohanlal-suchitra-

ആന്റണി പെരുമ്പാവൂർ, മോഹൻലാൽ,​ സുചിത്ര മോഹൻലാൽ

ഡ്രൈവറായി ഒപ്പം കൂടി പിന്നീട് നടൻ മോഹൻലാലിന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത വ്യക്തികളിലൊരാളായി മാറിയ ആന്റണി പെരുമ്പാവൂരിന്റെ സാന്നിദ്ധ്യം മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലും നിർമ്മാതാവെന്ന നിലയിൽ ആന്റണി നിർണായക പങ്കാണ് വഹിക്കുന്നത്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ് മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുചിത്ര.

മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ ആന്റണി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് സുചിത്ര പറഞ്ഞു. സഹോദരനെപ്പോലെയാണ് ആന്റണിയെ കാണുന്നതെന്ന് മോഹൻലാൽ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. താനും ആന്റണിയും ഒരേ വർഷമാണ് മോഹൻലാലിന്റെ ജീവിതത്തിലേക്ക് എത്തിയത്. വിവാഹശേഷം 'മൂന്നാം മുറ'യുടെ ചിത്രീകരണ കാലത്താണ് ആന്റണിയെ ആദ്യമായി കാണുന്നതെന്നും അവർ ഓർത്തെടുത്തു.

ഷൂട്ടിംഗിനിടെ തന്നെ കൂട്ടിക്കൊണ്ടുവരാൻ മോഹൻലാൽ ആന്റണിയെയാണ് അയച്ചത്. അന്നായിരുന്നു ആദ്യ കൂടിക്കാഴ്ച. പിന്നീട് ആന്റണിയെ ഒപ്പം കൂട്ടാമെന്ന് മോഹൻലാൽ പറഞ്ഞപ്പോൾ താൻ സമ്മതിക്കുകയായിരുന്നെന്നും സുചിത്ര പറഞ്ഞു. അങ്ങനെ ഒരേ വർഷം തന്നെ താനും ആന്റണിയും മോഹൻലാലിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും സുചിത്ര വ്യക്തമാക്കി.

മോഹൻലാലിന് പലപ്പോഴും നേരിട്ട് പറയാൻ കഴിയാത്ത കാര്യങ്ങൾ പോലും ആന്റണി തുറന്നുപറയുമെന്നും സുചിത്ര പറഞ്ഞു. ഇക്കാര്യം പുറമേനിന്നുള്ളവർക്ക് അറിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. 'ശിവന്റെ കഴുത്തിലെ പാമ്പിനെ പോലെയാണ് ആന്റണി' എന്ന് തന്റെ വീട്ടിലെ സഹോദരങ്ങൾ തമാശയായി പറയാറുണ്ടെന്നും സുചിത്ര പറഞ്ഞു. മോഹൻലാലിന് 'നോ' പറയാൻ കഴിയാത്ത സാഹചര്യങ്ങളിൽ ആന്റണി അതിന് തയ്യാറാകുമെന്നും അവർ വ്യക്തമാക്കി.

മോഹൻലാലിന്റെ കാര്യങ്ങളിൽ അദ്ദേഹം എത്രമാത്രം ശ്രദ്ധ പുലർത്തുന്നുവെന്നതും സുചിത്രയുടെ വാക്കുകളിൽ വ്യക്തമാണ്. പല കാര്യങ്ങളിലും മോഹൻലാലിന് പിന്നിൽ ശക്തമായ പിന്തുണയായി ആന്റണി ഉണ്ടെന്നും അവർ പറഞ്ഞു. ആന്റണിയെക്കുറിച്ച് ആളുകൾക്ക് പലതരത്തിലുള്ള ധാരണകളുണ്ടാകാമെങ്കിലും മോഹൻലാലിന്റെ ജീവിതത്തിലും കരിയറിലും അദ്ദേഹത്തിനുള്ള സ്ഥാനം വളരെ വലുതാണെന്ന് സുചിത്ര വ്യക്തമാക്കി. 'ആന്റണി ഇല്ലാതെ ചേട്ടന് ഒന്നും പറ്റില്ല, അത്രയും അദ്ദേഹം ചേട്ടന്റെ പിറകിലുണ്ട്'- സുചിത്ര കൂട്ടിച്ചേർത്തു.

English Summary

Mohanlal's wife, Suchitra Mohanlal, shared insights into the actor's deep bond with Antony Perumbavoor during a YouTube interview. She revealed Antony, initially a driver, entered Mohanlal's life the same year as her marriage. Suchitra highlighted Antony's indispensable role as a brother-like figure, providing crucial support in Mohanlal's career and personal decisions, often speaking for him.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, ANTONY PERUMBAVOOR, SUCHITRA MOHANLAL, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY