തീവ്രവാദത്തിനെതിരെ നരേന്ദ്ര മോദി മൻമോഹനേക്കാൾ ശക്തമായ നടപടി എടുത്തുവെന്ന് ഷീലാ ദീക്ഷിത്,​ സത്യം പറഞ്ഞതിന് നന്ദിയെന്ന് ബി.ജെ.പി

Thursday 14 March 2019 9:59 PM IST
modi

ന്യൂഡൽഹി :തീവ്രവാദത്തിനെതിരായ നടപടികളിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെക്കാൾ കരുത്തനാണ് നരേന്ദ്ര മോദിയെന്ന അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് ഡൽഹി പി.സി.സി അദ്ധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്. എന്നാൽ ഇതെല്ലാം മോദി രാഷ്ട്രയീത്തിന് വേണ്ടി ചെയ്യുന്നതാണെന്നും ഷീല ദീക്ഷിത് പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

.

എന്നാൽ ഷീല ദീക്ഷിത്തിന്റെ അഭിപ്രായം മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ വിശദീകരണവുമായി ഷീല ദീക്ഷിത് രംഗത്തെത്തി. തീവ്രവാദത്തിനെതിരായ നടപടികളിൽ മോദി കരുത്തനാണെന്ന് ചിലർ കരുതുന്നുണ്ടാകാമെന്നാണ് താൻ പറഞ്ഞതെന്ന് ഷീല ദീക്ഷിത് വിശദീകരിച്ചു.മോദിയുടെ തിരഞ്ഞെടുപ്പ് തട്ടിപ്പായാണ് താൻ ഇതിനെ കാണുന്നതെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും അവർ പറഞ്ഞു.

അതേ സമയം രാജ്യത്തിന് അറിയാവുന്ന കാര്യം ഉറപ്പിച്ച പറഞ്ഞതിന് ഷീലാ ദീക്ഷിത്തിന് നന്ദിയെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA