
കൊച്ചി: പരിചയക്കുറവ് മൂലമുണ്ടായ പിഴവുകൾ തിരുത്തുമെന്ന് ഉറപ്പുനൽകി താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേതമേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവർ അംഗങ്ങൾക്ക് കത്തയച്ചു. തിരുത്തൽ നടപടികൾ ആരംഭിച്ചു. ഉത്തരവാദിത്വത്തോടെയും പക്വതയോടെയും മുന്നോട്ടു പോകും. കഴിഞ്ഞ ദിവസങ്ങളിൽ ഭാരവാഹികളുടെ യോഗം ചേർന്നതിന് പിന്നാലെയാണ് കത്തയച്ചത്. രാജിവച്ച നാലുപേരും ട്രഷറർ ഉണ്ണി ശിവപാലും ഒഴികെ യോഗങ്ങളിൽ പങ്കെടുത്തു.
പൊതുയോഗം നടന്ന ജൂൺ 21മുതൽ ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങിയിട്ടില്ല. അംഗങ്ങൾക്കുള്ള സേവനങ്ങളോ ക്ഷേമപദ്ധതികളോ തടസപ്പെട്ടിട്ടില്ല. ഓരോ അംഗത്തിന്റെയും ക്ഷേമവും സുരക്ഷയും സംഘടനയുടെ ഐക്യവും കാത്തുസൂക്ഷിക്കുമെന്നും കത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |