
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവരെ
വലിച്ചിഴച്ചതിലൂടെ രാജ്യത്തെ ജനാധിപത്യത്തെയാണ് വലിച്ചിഴച്ചതെന്ന് മന്ത്രി എ.പി.അനിൽകുമാർ പറഞ്ഞു. ആരൊക്കെ ആത്മഹത്യ ചെയ്താലും രാജിവയ്ക്കില്ലെന്ന പിടിവാശിയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനും ബി.ജെ.പി സർക്കാരും. വിദ്യാർത്ഥികൾക്ക് അനുഭാവം പ്രകടിപ്പിച്ചാണ് രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഗാർഗ, സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവർ സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ സംഘടിപ്പിച്ച ലോക് ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാർച്ചിന് സംസ്ഥാന പ്രസിഡന്റ് എ .പി സുനിലും സെക്രട്ടറി ഉമാശങ്കറും നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |