SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.40 PM IST

3 നൂതനകോഴ്സുകളുമായി ഏഷ്യൻ സ്‌കൂൾ ഒഫ് ബിസിനസ് 

Increase Font Size Decrease Font Size Print Page
abs


തിരുവനന്തപുരം: ഏഷ്യൻ സ്‌കൂൾ ഒഫ് ബിസിനസ് 2026-2027 അദ്ധ്യയന വർഷം 3 പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. വിദ്യാർത്ഥികളെ തൊഴിലിനും സംരംഭകത്വത്തിനും സജ്ജരാക്കുന്ന വിധം രൂപപ്പെടുത്തിയ ബാച്ച്ലർ ഒഫ് പെർഫോമിംഗ് ആർട്സ് , ബാച്ച്ലർ ഒഫ് ഡിസൈൻ, മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.

ദക്ഷിണകേരളത്തിലെ ആദ്യ പെർഫോമിംഗ് ആർട്സ്‌കോഴ്സിൽ മോഹിനിയാട്ടം, ഭരതനാട്യം സ്‌പെഷ്യലൈസേഷനുകളാണുള്ളത്. ഇന്ത്യയിലെ പ്രമുഖ ക്ലാസിക്കൽ ഡാൻസർ ഡോ.നീന പ്രസാദിന്റെ നേതൃത്വത്തിൽ നടത്തുന്ന 4 വർഷത്തെ ഡിഗ്രികോഴ്സ് കുസാറ്റുമായി സഹകരിച്ചുള്ളതാണ്. ബാച്ച്ലർ ഒഫ് ഡിസൈൻ കോഴ്സ് പൂർണമായും ണമൾട്ടി ഡിസിപ്ലിനറി ഡിസൈൻ പ്രോഗ്രാമാണ്. 'സ്റ്റുഡിയോ + ഇൻഡസ്ട്രി + ടെക്‌നോളജി'മോഡലും ഫ്യൂച്ചറിസ്റ്റിക് സ്‌പെഷ്യലൈസേഷനുകളുമാണ് കോഴ്സിന്റെ പ്രധാന പ്രത്യേകതകൾ. നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ കാലത്ത് കരിയർ തേടുന്നവർക്കുവേണ്ടിയാണ് മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്സ്. പ്രോജക്ട് അധിഷ്ഠിത പഠനം, നിരന്തരമുള്ളകോഡിംഗ് അസ്സെസ്‌മെന്റും ടെക്നിക്കൽ ഇവാലുവേഷനും സവിശേഷതകളാണ്. അനുബന്ധ വിവരങ്ങൾക്ക് 9847563334, 9961439966, 9363747099

TAGS: ASIAN SCHOOL OF BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.