
ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിൽ ചേർന്നിട്ട് 50 വർഷം പൂർത്തിയാകുന്ന വേളയിൽ ‘ശ്രീനാരായണ ഗുരുരത്നം’ അവാർഡ് നൽകി ആദരിക്കും. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണഗുരു ഗ്ലോബൽ കോൺഫെഡറേഷൻ എന്ന അന്തർദേശീയ ട്രസ്റ്റിന്റെ ദേശീയ ബഹുമതിയാണ് ഈ അവാർഡ്. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ സ്വാമിക്ക് അവാർഡ് നൽകും. ഇന്ന് രാവിലെ 10ന് ശിവഗിരിയിൽ നടക്കുന്ന മഹാസമ്മേളനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സെക്രട്ടറി സ്വാമി ഋതംഭരാനന്ദ,ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,സ്വാമി വിശാലാനന്ദ,സ്വാമി അവ്യയാനന്ദ,സ്വാമി വിരജാനന്ദഗിരി (ജയന്തി സെക്രട്ടറി),സ്വാമി സാന്ദ്രാനന്ദ (അരുവിപ്പുറം) എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തും. സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണ ആശ്രമം,തൃശ്ശൂർ),സ്വാമി ശരണാമൃത (അമൃതപുരി)എന്നിവർ പ്രഭാഷണം നടത്തും. ഡോ.അനിതാ ശങ്കർ,ശ്രീജ (മാതൃസഭ) എന്നിവർ ഉപഹാരങ്ങൾ സമർപ്പിക്കും. ശ്രീനാരായണഗുരു ഗ്ലോബൽ കോൺഫെഡറേഷൻ ചെയർമാൻ എസ്.സുവർണകുമാർ,വർക്കിംഗ് ചെയർമാൻ പി.എസ്.ബാബുറാം,സീനിയർ വൈസ് ചെയർമാൻ പ്രസന്നൻ വൈഷ്ണവ്,വൈസ് ചെയർമാൻ കെ.എ. ബാഹുലേയൻ,സെക്രട്ടറി അജിതാ സദാനന്ദൻ,ട്രഷറർ എസ്. സന്തോഷ് കുമാർ,അഡ്വ. അനിൽകുമാർ വർക്കല,കെ.ടി. സുകുമാരൻ (ഗുരുധർമ്മ പ്രചാരണസഭ) തുടങ്ങിയവർ പങ്കെടുക്കും. രാവിലെ ശാന്തിഹവനയജ്ഞം,മഹാഗുരുപൂജ,തുടർന്ന് 9 മണിക്ക് മഹാസമാധി സന്നിധിയിൽ വിശേഷാൽ ഗുരുപൂജ എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |