SignIn
Kerala Kaumudi Online
Friday, 07 August 2026 5.21 AM IST

ഇ.ഡിയെ ആക്രമിച്ച കേസ്: 6 പേർക്ക് കൂടി ജാമ്യം

READ ENGLISH VERSION
s

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 16-ാം പ്രതിയായ സി.പി.എം നേതാവ് ഐ.പി.ബിനു ഉൾപ്പെടെ ആറു പേർക്കുകൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂട്ടുപ്രതികളായ ദിനകർ, ആർ. ഉണ്ണികൃഷ്ണൻ, ഡി.എസ്. ഉണ്ണി, ദിനീഷ് ബി. നായർ, രേവന്ത് എന്നിവർക്കുമാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം നൽകിയത്. ഇതോടെ, 25 പ്രതികളുള്ള കേസിൽ 23 പേർക്കും ജാമ്യം ലഭിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യത്തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് പ്രധാന ജാമ്യവ്യവസ്ഥ. 10,000 രൂപ കോടതിയിൽ കെട്ടിവയ്ക്കണം. പ്രതിഭാഗത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ കെ.ഗോപാലകൃഷ്ണ കുറുപ്പ് ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA