SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

മാവേലി എക്‌സ്‌പ്രസിൽ മോഷണം; ലാപ്‌ടോപും ഫോണും നഷ്ടമായി

aa

കണ്ണൂർ: മാവേലി എക്സ്‌പ്രസിലെ യാത്രക്കാരന്റെ ലാപ്‌ടോപും മൊബൈൽ ഫോണും കവർന്നതായി പരാതി. വ്യാഴാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കാസർകോട് പുല്ലൂർ സ്വദേശി മുരളീധരനാണ് പരാതി നൽകിയത്. എസ് 1 കോച്ചിൽ യാത്ര ചെയ്യവേ നീലേശ്വരത്തിനും മാഹിക്കുമിടയിൽ വച്ചാണ് ബാഗിൽ സൂക്ഷിച്ചിരുന്ന 55,000 രൂപ വിലവരുന്ന ലാപ്‌ടോപും മൊബൈലും നഷ്ടപ്പെട്ടത്. മുരളീധരൻ കാസർകോട് റെയിൽവേ പൊലീസിന് നല്കിയ പരാതി കണ്ണൂർ പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസിൽ ജനറൽ കോച്ചിൽ യാത്ര ചെയ്യവേ കഴിഞ്ഞദിവസം പാലക്കാട് സ്വദേശി രവീന്ദ്രന്റെ മൊബൈൽ ഫോൺ മോഷണം പോയ കേസും കണ്ണൂർ റെയിൽവേ പൊലീസ് അന്വേഷിച്ചുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROBBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA