SignIn
Kerala Kaumudi Online
Sunday, 31 May 2026 8.02 PM IST

ബാധിക്കുന്നത് ലൈംഗികശേഷിയെ, വില്ലനാകുന്നത് ദിവസേന കഴിക്കുന്ന ഈ മരുന്നുകൾ

READ ENGLISH VERSION
couple

അടുത്തിടെ പുറത്തുവന്ന കണക്കുകൾ അനുസരിച്ച് പ്രമേഹ രോഗബാധിതരുടെ എണ്ണം കൂടുതലാണ്. ഈ അവസ്ഥ തടയുന്നതിനായി ചിലർ മെ​റ്റ്‌ഫോർമിൻ പോലുളള ഗുളികകളെയും ഇൻസുലിനുകളുടെയും ആശ്രയം തേടും. ചിലരാകട്ടെ കൃത്യമായി വ്യായാമം ചെയ്ത് ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില നിയന്ത്രണ രേഖയ്ക്കുളളിൽ വരുത്താൻ ശ്രമിക്കും. പ്രമേഹരോഗത്തിനായി ഉപയോഗിക്കുന്ന മരുന്നുകൾക്ക് അനവധി ഗുണങ്ങൾ ഉണ്ട്.ചിലർ ശരീരഭാരം നിയന്ത്രിക്കാനും ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നു.

ശരീരഭാരം കുറയുന്നതോടെ നമുക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടാകുമെന്നാണ് മുംബയിലെ ജാസ്‌​റ്റോക്ക് ഹോസ്പി​റ്റൽ ആൻഡ് റിസർച്ച് സെന്ററിലെ കൺസൾട്ടന്റ് ഡയബ​റ്റോളജിസ്​റ്റും മെ​റ്റബോളിക് ഫിസിഷ്യനുമായ ഡോ. വ്യാങ്കതേഷ് ശിവാനി പറയുന്നത്. ഇതോടെ ഒരു വ്യക്തിക്ക് പങ്കാളിയോടുളള ലൈംഗികാസക്തി വർദ്ധിക്കുമെന്നും ചില വാദങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ വാദത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് വിദഗ്ദർ.


ഒസെംപിക് (സെമാഗ്ലൂ​റ്റൈഡ്) അല്ലെങ്കിൽ മൗഞ്ചാരോ (ടിർസെപ​റ്റൈഡ്) പോലുളള ജിഎൽപി 1 റിസപ്​റ്റർ അഗോണിസ്റ്റുകൾ തുടങ്ങിയ മരുന്നുകളാണ് സാധാരണ ആളുകൾ പ്രമേഹരോഗത്തിനും ശരീരഭാരം കുറയ്ക്കാനും ദിവസേന കഴിക്കുന്നത്. ഇത്തരം മരുന്നുകൾ വ്യക്തികളിലുണ്ടാകുന്ന ലൈംഗിക താൽപര്യം കുറച്ചേക്കാമെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മരുന്നുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പങ്കാളിയോട് ലൈംഗികതാൽപര്യം കുറയുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് ശിവാനി പറയുന്നു.


പൂനെയിലെ അങ്കുര ആശുപത്രിയിലെ മുതിർ ഗൈനക്കോളജിസ്​റ്റായ ഡോക്ടർ മഥുലിക സിംഗ് പറയുന്നത് ഇങ്ങനെ, ഇത്തരത്തിലുളള മരുന്നുകൾക്ക് ചില പാർശ്വഫലങ്ങൾ ഉണ്ട്. തളർച്ച, സന്തോഷമില്ലായ്മ, ലൈംഗികാസക്തി ഇല്ലായ്മ എന്നിവ ഉണ്ടാകുന്നു. ഒസെംപിക് പോലുളള മരുന്നുകൾ വിശപ്പില്ലായ്മ, തുമ്മൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ലൈംഗികപ്രവൃത്തിയിലേർപ്പെടാനുളള ഒരു വ്യക്തിയുടെ താൽപര്യം കുറയ്ക്കും. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില മരുന്നുകൾ പുരുഷൻമാരിലെയും സ്ത്രികളിലെയും ലൈംഗിക ഹോർമോണുകളുടെ ഉൽപ്പാദനം കുറയ്ക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEALTH, LIFESTYLE HEALTH, INTIMACY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY