
മുണ്ടക്കയം: കൂട്ടിക്കൽ വെട്ടിക്കാനത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാലുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു സംഭവം. ഏന്തയാറ്റിൽ നിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു ബസ്. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡരികിലെ മരത്തിൽ ഇടിച്ചു നിന്നതിനാലാണ് ബസ് സമീപത്തെ വലിയ കുഴിയിലേക്ക് മറിയാതെ രക്ഷപ്പെട്ടത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |