
തൃക്കൊടിത്താനം : മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല, കതിർ കർഷക ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് നടന്നു. മണികണ്ഠവയൽ വാർഡിലെ കൃഷിസ്ഥലത്ത് നടന്ന വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് അംഗം വി.കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഉഷ രവീന്ദ്രൻ, വായനശാല സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ, ഭരണസമിതി അംഗങ്ങളായ സുമ ഗോപാലകൃഷ്ണൻ, എസ്.ശ്രുതി, പ്രവർത്തക സമിതി അംഗം ശ്യാം മോഹൻ, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് ചാർജ് ഓഫീസർ രമ്യ രാജേഷ്, വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |