തിരുവനന്തപുരം: ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ മീറ്റ് ദ ലീഡേഴ്‌സ് പ്രസ് ക്ലബിൽ സംഘടിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിൽ ഇന്നുകാണുന്ന വികസനത്തിന്റെയും ചുക്കാൻ പിടിച്ച എൽ.ഡി.എഫ് വൻവിജയം നേടി ഭരണം തുടരുമെന്ന് അഡ്വ.എ. സമ്പത്ത് അഭിപ്രായപ്പെട്ടു. കുടിവെള്ളം മുതൽ ഡ്രെയിനേജ് വരെ ജനങ്ങൾ ഇന്നനുഭവിക്കുന്ന ദുരിതത്തിനെല്ലാം കാരണം പത്ത് വർഷമായി തലസ്ഥാനത്ത് ഭരിക്കുന്ന ഇടതുസർക്കാരാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കൈമനം പ്രഭാകരൻ അഭിപ്രായപ്പെട്ടു. ജില്ലയിലെ ഭൂരിഭാഗം സീറ്റുകളിലും വിൻവിജയം നേടി നിയമസഭയിൽ നിർണായക പങ്ക് ബി.ജെ.പി വഹിക്കുമെന്നും യുവമോർച്ച മീഡിയ സെൽ സംസ്ഥാന കൺവീനർ നന്ദു പാപ്പനംകോട് പറഞ്ഞു.
പ്രസിഡന്റ് അഡ്വ.പുഞ്ചക്കരി ജി.രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ. ശാന്തകുമാർ,രക്ഷാധികാരി അഡ്വ.എം.എസ്.വേണുഗോപാൽ മോഡറേറ്ററായി.കാലടി ശശികുമാർ,വേണു ഹരിദാസ്,സിജുകുമാർ, എം.നജീബ്,വി.കെ.ലളിതകുമാരി,ഗോകുലം സുരേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |