
തിരുവനന്തപുരം: യംഗ്സ്റ്റേഴ്സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് വൈ.എസ്.സി ചെസ് ടൂർണമെന്റ് കെ.ബാലകൃഷ്ണൻ ഹാളിൽ സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികളായവർക്ക് വിശിഷ്ടാഥിയായ പി.ആർ.എസ് ഗ്രൂപ്പ് ചെയർമാൻ എൻജിനിയർ ആർ.മുരുകൻ സമ്മാനദാനം നിർവഹിച്ചു. അണ്ടർ 12,അണ്ടർ 19 കാറ്റഗറികളിലായിരുന്നു മത്സരങ്ങൾ.
അണ്ടർ 12 കാറ്റഗറി: ഒന്നാം സമ്മാനം: ജോയൽ എസ്.ഷാൻ,രണ്ടാം സമ്മാനം: പരിഥി രാഘവൻ ജി.കെ, മൂന്നാം സമ്മാനം: അമയ എസ്.ബി,നാലാം സമ്മാനം: നിഹ ഷരോൺ ഡാനിയേൽ,അഞ്ചാം സമ്മാനം: കാർത്തിക.എസ്, ബെസ്റ്റ് ഗേൾ: അഥീന ജെ.എസ്. അണ്ടർ 19 കാറ്റഗറി ഒന്നാം സമ്മാനം: സഹ്യ കൈലാസ്,രണ്ടാം സമ്മാനം: സനൂഷ് ബി. ഷിബു,മൂന്നാം സമ്മാനം: ദേവാംഗ് ആർ, നാലാം സമ്മാനം: നിസ്വാൻ അഹമ്മദ്,അഞ്ചാം സമ്മാനം: അദ്വൈത് സി.എസ്, ബെസ്റ്റ്ഗേൾ: നിരുപമരാജ്.
ചടങ്ങിൽ യംഗ്സ്റ്റേഴ്സ് ക്ളബ് പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.ജയകുമാർ,ജയപ്രകാശ്, എൻജിനിയർ ദീപു,രവിരാജ് തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി എൻജിനിയർ ഡി.കുട്ടപ്പൻ സ്വാഗതവും ട്രഷറർ അഡ്വ.ഷിബു. എസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |