SignIn
Kerala Kaumudi Online
Wednesday, 06 May 2026 5.09 AM IST

സ്കിൽ പീഡിയ ത്രിദിന സഹവാസ ക്യാമ്പ്

Increase Font Size Decrease Font Size Print Page

പൂവാർ: കുട്ടികളുടെ സമഗ്ര വളർച്ചയും,വ്യക്തിത്വ രൂപീകരണവും ലക്ഷ്യമാക്കി 11,12,13 തീയതികളിൽ ശാന്തിഗ്രാം ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കും.ഗായകൻ പന്തളം ബാലൻ ഉദ്ഘാടനം ചെയ്യും.ചൈൽഡ് എംപവർമെന്റ് ട്രസ്റ്റ്,ഹെല്പിംഗ് ഹാർട്സ്,ഭാരത് വികാസ് പരിഷത്,ശാന്തിഗ്രാം വനിതാ ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ 6 മുതൽ 9-ാം ക്ലാസ് വരെയുള്ള 30 കുട്ടികൾക്ക് പ്രവേശനം നൽകും.സിനിമാതാരം ദേവി ചന്ദന,സ്കൗട്ട്സ് ആൻഡ് ഗൈഡ് സ്റ്റേറ്റ് ട്രെയിനിംഗ് കമ്മിഷണർ ശ്രീജകുമാരി.പി.ജെ,2014 ദേശീയ അവാർഡ് ജേതാവും കേന്ദ്രീയ വിദ്യാലയം മുൻ അദ്ധ്യാപികയുമായ കെ.ജയ,ഭാരത വികാസ് പരിഷത്ത് ജില്ലാ സെക്രട്ടറി സുഭാഷ്.ആർ,കെ.എസ്.ഇ.ബി മുൻ ചീഫ് എൻജിനിയർ വി.ചന്ദ്രശേഖരൻ നായർ,പ്രകൃതി ആൻഡ് വന്യജീവി ഫോട്ടോ ജേർണലിസ്റ്റ് ബിജു കാരക്കോണം,എസ്.പി.സി സെൽഫ് ഡിഫൻസ് ട്രെയിനർ അഡ്വ.ഗായത്രി മോഹൻ,യോഗ മാസ്റ്റർ ട്രെയിനർ മുല്ലൂർ ജയചന്ദ്രൻ,പ്രകൃതി സംരക്ഷണ പ്രവർത്തകൻ ജി.രാജമണി കാരോട് എന്നിവർ വ്യക്തിത്വ വികസനം,ലൈഫ് സ്കിൽസ്, ലീഡർഷിപ്പ് തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കും. ഹെല്പിംഗ് ഹാർട്സ് പ്രസിഡന്റ് ശ്രീലത ടീച്ചർ,ചൈൽഡ് എംപവർമെന്റ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.പ്രതാപചന്ദ്രൻ,ശാന്തിഗ്രാം ജോയിന്റ് ഡയറക്ടർ ജി.എസ്.ശാന്തമ്മ എന്നിവർ നേതൃത്വം നൽകും.ഫോൺ: 8156980450,9072302707,9946311455.

TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.