
കൊച്ചി: സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ സ്ലാവിയ അവതരിപ്പിച്ചു. പുതിയ സ്ലാവിയ, ഒക്ടാവിയ ആർ.എസ് എന്നിവയ്ക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു. സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളുള്ള പുതിയ എൽ.ഇ.ഡി ഹെഡ് ലാമ്പുകളും ടെയിൽ ലാമ്പുകളും, പുതിയ അലോയ് ഡിസൈനുകളും, പുതുക്കിയ ഇന്റീരിയർ തീമുകളും പുതിയ സ്ലാവിയക്ക് മികച്ച ഡിസൈനും രൂപഭംഗിയും നൽകുന്നു. ഈ വിഭാഗത്തിൽ ആദ്യമായി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനും റിയർ സീറ്റ് മസാജും പുതിയ സ്ലാവിയയിലുണ്ട്. പാർക്ക് പൈലറ്റിനൊപ്പം ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും 360-ഡിഗ്രി ഏരിയ വ്യൂ ക്യാമറ സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.
ഗൂഗിൾ ക്ലൗഡ് നൽകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പാനിയൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉൾക്കൊള്ളുന്ന പുതുതലമുറ ഇൻഫോടെയ്‌ൻമെന്റ് സിസ്റ്റം എന്നിവ സ്ലാവിയയിൽ സ്മാർട്ട് കണക്റ്റിവിറ്റിയിലൂടെ സജ്ജീകരിച്ചിട്ടുണ്ട്.
ആറ് എയർബാഗുകളും മികച്ച സുരക്ഷാ സവിശേഷതകളും ഉൾപ്പെടെ ഫൈഫ് സ്റ്റാർ ഗ്ലോബൽ സുരക്ഷാ റേറ്റിംഗ് സ്ലാവിയ നേടിയിട്ടുണ്ട്.
സ്റ്റാൻഡേർഡ് നാലുവർഷത്തെ വാറന്റി, നാലു വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസ്, നാല് ലേബർ ഫ്രീ സർവീസുകൾ എന്നിവ ഉൾപ്പെടുന്ന സ്‌കോഡ സൂപ്പർ കെയർ പാക്കേജും ഉടമകൾക്ക് ലഭിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |