
ഒട്ടാവ: കാനഡയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തി യു.എസ്. ജൂലായിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ തീരുവ പ്രഖ്യാപിച്ചത്. തീരുവ ഒഴിവാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര ചർച്ച നടത്തിയെങ്കിലും തകർന്നു. ഇതോടെ തീരുവ ഇന്നലെ പ്രാബല്യത്തിൽ വന്നു. യു.എസിലേക്കുള്ള കാനഡയുടെ വാർഷിക കയറ്റുമതിയുടെ ഏകദേശം 5 ശതമാനത്തെയാണ് തീരുവ ബാധിക്കുക. പാൽ ഉത്പന്നങ്ങൾ, വൈൻ, നോൺ ആൽക്കഹോളിക് ബിയർ, വസ്ത്രം, സിമന്റ്, ഫർണീച്ചർ തുടങ്ങിയവയെ തീരുവ ബാധിക്കും. അതേ സമയം, യു.എസുമായുള്ള വ്യാപാര ചർച്ചകൾ നിറുത്തിയെന്നും തിരിച്ചടിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. യു.എസുമായുള്ള വ്യാപാരത്തിൽ കാനഡ അസമത്വങ്ങൾ കാട്ടുന്നെന്നാണ് ട്രംപിന്റെ ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |