SignIn
Kerala Kaumudi Online
Saturday, 18 July 2026 3.48 AM IST

യാത്രപോകാം,​ നമ്മുടെ ഹൈഡ്രജൻ ട്രെയിനിൽ, ഫ്ലാഗ് ഓഫ് ചെയ്ത് മോദി

train

ന്യൂഡൽഹി: ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്‌തു. ജിന്ദിനും സോനിപ്പത്തിനുമിടയിൽ 89 കിലോമീറ്ററാണ് സർവീസ്. ഹൈഡ്രജൻ ട്രെയിനിന്റെ ഏറ്റവും ദൂരത്തേക്കുള്ള സർവീസാണിത്. ലോക റെയിൽ ഭൂപടത്തിൽ ഇന്ത്യ ഒന്നാമതായെന്ന് മോദി പ്രഖ്യാപിച്ചു.

ഫ്രാൻസ്, യു.എസ്, ജപ്പാൻ, ചൈന, ജർമനി എന്നിവാണ് മറ്രുരാജ്യങ്ങൾ. ലോകത്തെ ഏറ്റവും ശക്തമായ ഹൈഡ്രജൻ എൻജിനും ഇന്ത്യയുടേതാണ്. അഞ്ച് രൂപ മുതൽ പരമാവധി 25 രൂപ വരെയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. പ്രതിദിനം രണ്ടു സർവീസ്. ഇതിന് 300 കിലോഗ്രാം ഹൈഡ്രജൻ വേണ്ടിവരും. ജിന്ദിൽ ഹൈഡ്രജൻ ഉത്പാദന പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

തിരൂർ,നിലമ്പൂർ,പരനപ്പനങ്ങാടി,തലശേരി,ചാലക്കുടി,അങ്കമാലി ഉൾപ്പെടെ നവീകരിച്ച 75 അമൃത് ഭാരത് സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 14,​700 കോടിയുടെ വികസനപദ്ധതികൾക്കും തുടക്കമിട്ടു.

തദ്ദേശീയമായി വികസിപ്പിച്ചത്

പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചതാണ് ഹൈഡ്രജൻ എൻജിൻ. പുകയും മലിനീകരണവുമില്ല. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് എൻജിൻ പ്രവർത്തിക്കാനുള്ള വൈദ്യുതി ഉത്പാദിപ്പിക്കും. ഇതിനുള്ള ഹൈഡ്രജൻ ഫ്യൂവൽ സെല്ലും ഇന്ത്യ വികസിപ്പിച്ചതാണ്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിലായിരുന്നു ഡിസൈനിങ്ങും നിർമാണവും.

2600 പേർക്ക്

യാത്രചെയ്യാം

 8 പാസഞ്ചർ കാറും രണ്ട് ഡ്രൈവിംഗ് പവർ കാറും

 മണിക്കൂറിൽ 75 കിലോമീറ്റർ വേഗത

 110 കിലോമീറ്ററിലേക്ക് ഉയർത്താൻ കഴിയും

 2600 പേർക്ക് ഒരേസമയം സഞ്ചരിക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HYDROGEN TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360