
തിരുവനന്തപുരം : കെ.സി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സീസണിലെ ആദ്യ സെഞ്ച്വറി നേടിയ മുഹമ്മദ് അസറുദ്ദീന്റെ (51പന്തുകളിൽ 100 റൺസ്) മികവിൽ 186/3 എന്ന സ്കോർ ഉയർത്തിയിട്ടും ആലപ്പി റിപ്പിൾസിന് തോൽവി. കൊല്ലം സെയ്ലേഴ്സാണ് തോല്പിച്ചത്. നായകൻ വത്സൽ ഗോവിന്ദ് (53 പന്തുകളിൽ 93 റൺസ്), അഭിഷേക് നായർ (34 പന്തുകളിൽ 52 റൺസ്) എന്നിവരുടെ ഇന്നിംഗ്സുകളാണ് 17.4 ഓവറിൽ കൊല്ലത്തിന് ജയം നൽകിയത്.
ഇന്നത്തെ മത്സരങ്ങൾ
തൃശൂർ Vs കൊല്ലം, 2.30 pm മുതൽ
കൊച്ചി Vs ആലപ്പി, 6.45 pm മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |