SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.53 AM IST

ഫുട്ബാളർ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു

football

ലിസ്ബൺ : പോർച്ചുഗീസ് ഫുട്ബാൾ ക്ളബ് റയൽ സ്‌പോർടിന്റെ കളിക്കാരൻ കെവിൻ കാസ്‌ട്രോ കളിക്കളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. 25 വയസായിരുന്നു. എസ്‌ട്രെല ദ ഡ അമദോറ ക്ളബിനെതിരായ പ്രീ സീസൺ മത്സരത്തിനിടെയായിരുന്നു ദാരുണ സംഭവം.മത്സരത്തിന്റെ തുടക്കത്തിൽ കുഴഞ്ഞുവീണ കെവിന് ഗ്രൗണ്ടിൽവെച്ച് വൈദ്യസഹായം ലഭ്യമാക്കിയിരുന്നു. ഡിഫ്രിബിലേറ്റർ ഉപയോഗിച്ച് മെഡിക്കൽ സംഘം ജീവൻ വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

2021-ൽ ഇംഗ്ലീഷ് ക്ലബ്ബ് വെസ്റ്റ് ബ്രോം ആൽബിയോണിനുവേണ്ടി കളിച്ച താരമാണ് കെവിൻ. തുടർന്ന് ബെൽട്ടൺ ആൽബിയോണ്ഡ, ഗേറ്റ്‌സ്‌ഹെഡ്, നോട്ട്‌സ് കൗണ്ടി തുടങ്ങിയ ക്ലബ്ബുകൾക്കായി വായ്പാടിസ്ഥാനത്തിൽ കളിച്ചു. 2023-ലാണ് വെസ്റ്റ് ബ്രോം വിടുന്നത്. തുടർന്ന് യോർക്ക് സിറ്റി, ചിപ്പൻഹാം ടൗൺ, ഈസ്റ്റ്‌ബേൺ ബറോ എന്നീ ഇംഗ്ലീഷ് ക്ലബ്ബുകൾക്കായും കളിച്ചു. അടുത്തിടെയാണ് പോർച്ചുഗലിലേക്ക് തിരിച്ചെത്തി റയൽ സ്‌പോർട് ക്ലബ്ബിൽ ചേർന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360